കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോടി വൃക്ഷത്തൈകൾ നടാൻ കേരളം! പരിസ്ഥിതി ദിനത്തിൽ വിപുലമായ പരിപാടികളുമായി സംസ്ഥാന സർക്കാർ

പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 തിങ്കളാഴ്ച രാവിലെ 10:30ന് കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിക്കും.

Google Oneindia Malayalam News

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ വിപുലമായ പരിപാടികളുമായി സംസ്ഥാന സർക്കാർ. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകളാണ് നടുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 തിങ്കളാഴ്ച രാവിലെ 10:30ന് കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ എകെജിഎച്ച്എസ്എസിലെ ചടങ്ങിൽ പങ്കെടുക്കും. മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങളിൽ പങ്കെടുക്കും. മഴക്കൊയ്ത്തുത്സവം, ഹരിതം സഹകരണം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തില്‍ നടക്കും.

plant

വനംവകുപ്പിന്റെ നേതൃത്വത്തിലാണ് 72 ലക്ഷം വൃക്ഷത്തൈകൾ തയ്യാറാക്കിയിട്ടുള്ളത്. കൃഷി വകുപ്പ് അ‍ഞ്ചു ലക്ഷം തൈകളും, കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 23 ലക്ഷം തൈകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷികസംസ്കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതിദിനാഘോഷം തുടക്കമിടട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതിദിനസന്ദേശത്തില്‍ പറഞ്ഞു. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതിദിനത്തില്‍മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

English summary
world environmental day programmes by state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X