കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം;വടക്കന്‍ ജില്ലകളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസിന്‍ ഭട്കല്‍ കേരളത്തിലും തീവ്രവാദ യൂണിറ്റുകള്‍ ഉണ്ടാക്കുന്നതിനായും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും ശ്രമിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ തീവ്രവാദം വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം തന്നെയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് യാസിന്‍. കര്‍ണാടയിലെ മംഗാലപുരം പോലെ കേരളത്തിലെ വടക്കന്‍ ജില്ലകളും ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തന മേഖലയാക്കാന്‍ പദ്ധതിയിട്ടിരുന്ന തായും വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കണ്ണികള്‍ കേരളത്തിലും ഉണ്ടെന്ന് യാസിന്‍റെ വെളിപ്പെടുത്തലോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായി

ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലക്ഷ്‌കര്‍ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകള്‍ കേരളത്തില്‍ നിന്ന് യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഗള്‍ഫ് നാടുകളിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ച് വരുന്നതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഭട്കലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിയ്ക്കുമെന്ന് അറിയിച്ചു .

Yasin Batkal

കേരളത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഹവാല ഇടപാടിലൂടെ ഗള്‍ഫ് പണം എത്തുന്നതായും സൂചന. സിമി, ലക്ഷ്‌കര്‍ ഇ ത്വയ്ബ, ഹക്രത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി എന്നീ പല തീവ്രവാദ സംഘടനകളുടേയും സാന്നിദ്ധ്യം കേരളത്തില്‍ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

English summary
Top arrested IM commander Yasin Bhatkal has told his interrogators that he has been instrumental in setting up new sleeper cells of IM in north Kerala districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X