നിയന്ത്രണം വിട്ട കാര്‍ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; നില ഗുരുതരം

  • Posted By:
Subscribe to Oneindia Malayalam

പെരിയ: എതിരെ വരികയായിരുന്ന ബസിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചാലിങ്കാല്‍ മൊട്ടയിലാണ് അപകടമുണ്ടായത്. ചാലിങ്കാല്‍ ചെക്യാര്‍പ്പിലെ അശോകന്റെ ഭാര്യ പ്രമീള (40)യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു: കോണ്‍ഗ്രസ് നേതാവിന്‍റെ മരണം രോഗശയ്യയില്‍

പ്രമീളയെ ഗുരുതരനിലയില്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിയാമ്പൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിന് ബസ് കയറായാനായി പ്രമീള മൊട്ട ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം വന്ന കാര്‍ എതിരെ വരികയായിരുന്ന ബസിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിടുകയും പ്രമീളയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ പ്രമീളയെ അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

accident

പ്രമീളയെ ഇടിച്ചുവീഴ്ത്തിയ കാര്‍ റോഡരികിലെ ഭണ്ഡാരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭണ്ഡാരം തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Young lady met accident and is serious

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്