കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രപ്പരസ്യം നല്‍കി രണ്ടാം വിവാഹത്തിന് ശ്രമം; തൃശ്ശൂര്‍ സ്വദേശി കസ്റ്റഡിയില്‍

  • By Desk
Google Oneindia Malayalam News

ബദിയടുക്ക: പത്രപ്പരസ്യം നല്‍കി രണ്ടാം വിവാഹത്തിന് ശ്രമിച്ച തൃശ്ശൂര്‍ സ്വദേശിയെ വിവാഹത്തിന് തലേദിവസം ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുമ്പ് വധുവിനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയുടെ ബന്ധുക്കള്‍ ആ വിലാസത്തില്‍ ബന്ധപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തൃശൂര്‍ സ്വദേശി വീട്ടിലെത്തി.

യുവതിയെ ഇഷ്ടപ്പെട്ടതായി അറിയിച്ചപ്പോള്‍ വിവാഹത്തീയതി ഉടന്‍ നിശ്ചയിക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഏപ്രില്‍ 8ന് നടത്താമെന്നും ബന്ധുക്കളായ 9 പേരുമായി താന്‍ എത്താമെന്നും തൃശൂര്‍ സ്വദേശി പറഞ്ഞു. എന്നാല്‍ രാവിലെ തൃശൂര്‍ സ്വദേശി തനിച്ച് യുവതിയുടെ വീട്ടിലെത്തി. സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു.

Kasargod

ഫോണ്‍ വാങ്ങി ആദ്യ നമ്പറില്‍ വിളിച്ചപ്പോള്‍ മകളാണ് ഫോണ്‍ എടുത്തത്. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ എറണാകുളം സ്വദേശിനിയായ ഭാര്യയുണ്ടെന്നും 23 വയസ്സുള്ള മകളും 25 വയസ്സുള്ള മകനുമുണ്ടെന്ന് അറിഞ്ഞു. വധുവിനായി കൊണ്ടുവന്ന മോതിരവും മാലയും മുക്കുപണ്ടമാണെന്നും തിരിച്ചറിഞ്ഞു. യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല.

English summary
Youth arrested by police in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X