ഒറിജിനലിനെ വെല്ലുന്ന 2000 രൂപയുടെ കളര്‍ഫോട്ടോസ്റ്റാറ്റ് നോട്ടുകള്‍ വിപണിയില്‍, ബീവറേജില്‍ മദ്യംവാങ്ങാനെത്തിയ യുവാവ് പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഒറിജിനലിനെ വെല്ലുന്ന 2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നോട്ടുകള്‍ വിപണിയില്‍ വ്യാപകം, ഇത്തരത്തിലുള്ള നോട്ടുമായി മദ്യമദ്യം വാങ്ങാനെത്തിയ യുവാവിനെ ജീവറേജ് ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പൊന്നാനി ചമ്രവട്ടം ജംങ്ഷനിലെ ബീവറേജിലാണ് സംഭവം. മദ്യം വാങ്ങാനെത്തിയ കുറ്റിപ്പുറം സ്വദേശിയായ വ്യക്തിയില്‍ നിന്നാണ് 2000രൂപയുടെ വ്യാജ നോട്ട് പിടികൂടിയത്.

പുതുവത്സരാഘോഷം അതിരു കടന്നു; തിരുവനന്തരപുരത്ത് ഒരാൾ കൊല്ലപ്പെട്ടു!

ഉടന്‍ തന്നെ ബീവറേജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും, നോട്ടുമായി എത്തിയ ആളെ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു. നോട്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് 2000രൂപയുടെ ഫോട്ടോസ്റ്റാറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ലോട്ടറി വില്‍പനക്കാരനായ ഇയാള്‍ക്ക് കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം വെച്ച് ശനിയാഴ്ച രാത്രി ആരൊ നല്‍കിയതാണത്രെ.

2000

പൊന്നാനി ചമ്രവട്ടം ജംങ്ഷനിലെ ബീവറേജില്‍ നിന്നും പിടികൂടിയ രണ്ടായിരംരൂപയുടെ കളര്‍ഫോട്ടോസ്റ്റാറ്റ്.

ഈ 2000രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ട് ഉപയോഗിച്ച് 300രൂപയ്ക്ക് ഇയാളില്‍ നിന്ന് ലോട്ടറി എടുക്കുകയും ബാക്കി 1700രൂപ ലോട്ടറി വില്‍പനക്കാരന്‍ ടിക്കറ്റ് വാങ്ങിയവര്‍ക്ക് തിരിച്ചു നല്‍കിയതായും പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ട ലോട്ടറിവില്പനക്കാരനെ പോലീസ് വിട്ടയച്ചു. അതേ സമയം പണം തന്ന വ്യക്തിയെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.

ഇത്തരത്തിലുള്ള ഫോട്ടോസ്റ്റാറ്റ് നോട്ടുകള്‍ വിപണിയില്‍ വ്യപകമായുണ്ടെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു. കളര്‍ഫോട്ടോസ്റ്റാറ്റ് എടുത്താണ് രാത്രികാലങ്ങളില്‍ ഇത്തരത്തില്‍ രണ്ടായിരംനോട്ട് തട്ടിപ്പ് കൂടുതലായി നടക്കുന്നത്. കള്ളനോട്ടടിയാണോ അതോ സാധാരണ കളര്‍ഫോട്ടോസ്റ്റാറ്റ് എടുത്ത് താല്‍ക്കാലിക തട്ടിപ്പ് മാത്രമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Youth arrested for giving colour photostat of 2000 ruppees note

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്