കാസർകോട് സ്വര്‍ണാഭരണ വിതരണക്കാരനിൽ നിന്ന് 1.37കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്വര്‍ണാഭരണ വിതരണക്കാരനെ അടിച്ച് വീഴ്ത്തി 1.378കിലോഗ്രാം സ്വര്‍ണവും 4.36 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരാളെക്കൂടി കാസര്‍കോട് സിഐസിഎ അബ്ദുല്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക വിട്‌ള ഒക്കത്ത് ഹൗസില്‍ നസീദ മന്‍സിലിലെ അബ്ദുല്‍ നവീദാ(21)ണ് അറസ്റ്റിലായത്. വൈകിട്ട് വിട്‌ളയില്‍ വെച്ചാണ് അറസ്റ്റ്.

തൃശൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വിതരണക്കാരനെ 2016 ജനുവരിയിലാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം വെച്ച് കാറുകളിലെത്തിയ പത്തംഗ സംഘം അടിച്ച് വീഴ്ത്തി പണവും സ്വര്‍ണവും കവര്‍ന്നത്. സംഭവത്തില്‍ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒമ്പതാം പ്രതിയാണ് നവീദെന്ന് പൊലീസ് പറഞ്ഞു. ഇനി രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും അവരെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications