കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: മരടിന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലർച്ചെ നാലര മണിയോടെ കുണ്ടന്നൂർ മുനിസിപ്പാലിറ്റി റോഡിന് സമീപം കുമ്പളാറ വീട്ടിൽ മോളി(52)യെ ആക്രമിച്ചാണ് മോഷ്ടാവ് സ്വർണാഭരണങ്ങളും രണ്ടായിരം രൂപയും കവർന്നത്.

ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റോ? സഖാക്കൾ മിണ്ടുന്നില്ല...

വീട്ടിൽ പ്രവർത്തിപ്പിക്കാതെ വച്ചിരുന്ന ഫ്രിഡ്ജിൽ സൂക്ഷിച്ച ആറ് പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ബർമുഡ മാത്രം ധരിച്ചെത്തിയ മോഷ്ടാവ് ചുരിദാർ ടോപ്പ് കൊണ്ട് മുഖം മറച്ചിരുന്നെന്നും, ഒച്ചവയ്ക്കാൻ ശ്രമിച്ചപ്പോൾ തന്നെ ആക്രമിച്ചെന്നും മോളി പറഞ്ഞു. സംഭവത്തിൽ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാല് മണിയോടെ...

നാല് മണിയോടെ...

കുണ്ടന്നൂർ മുനിസിപ്പാലിറ്റി റോഡിന് സമീപം കുമ്പളാറ മോളിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് മോഷണം നടന്നത്. ഉറങ്ങികിടക്കുകയായിരുന്ന മോളി തന്റെ കിടപ്പുമുറിയിൽ ലൈറ്റ് ഓൺ ചെയ്തിരിക്കുന്നത് കണ്ടാണ് ഉറക്കമുണർന്നത്.

ബഹളം വച്ചപ്പോൾ....

ബഹളം വച്ചപ്പോൾ....

ഉറക്കമുണർന്ന് നോക്കിയപ്പോൾ ഒരാൾ മുഖം മറച്ച് മുറിയിൽ നിൽക്കുന്നത് കണ്ട മോളി ഉടൻതന്നെ എഴുന്നേറ്റ് ബഹളം വയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഒച്ചവയ്ക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയ മോഷ്ടാവ് മോളിയുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം മുഖത്ത് അടിച്ചു.

പകുതി മാത്രം...

പകുതി മാത്രം...

മോളിയുടെ ആക്രമിച്ച മോഷ്ടാവ് കഴുത്തിൽ കിടന്ന മാലയാണ് ആദ്യം പൊട്ടിച്ചെടുത്തത്. എന്നാൽ പിടിവലിക്കിടെ മാലയുടെ പകുതി മാത്രമേ കള്ളന് ലഭിച്ചുള്ളു. മാല പൊട്ടിച്ചെടുത്തതിന് പിന്നാലെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.

റോഡിലേക്ക്...

റോഡിലേക്ക്...

അടുക്കള വാതിലിലൂടെ പുറത്തേക്കോടിയ കള്ളൻ, സമീപത്തെ ഒഴിഞ്ഞ പറമ്പിലൂടെ ദേശീയപാതിയിലേക്ക് ഓടിക്കയറിയെന്നാണ് മോളി പറഞ്ഞത്. ഇതിനുശേഷം ഫ്രിഡ്ജ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരമറിയുന്നത്.

ആറ് പവൻ...

ആറ് പവൻ...

വീട്ടിൽ പ്രവർത്തിക്കാതെ വച്ചിരുന്ന ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച ആറര പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനുപുറമേ കിടപ്പുമുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന പേഴ്സിൽ നിന്ന് രണ്ടായിരം രൂപയും നഷ്ടപ്പെട്ടു.

 മകളെ വിളിച്ചു...

മകളെ വിളിച്ചു...

അഞ്ചു വർഷം മുൻപ് ഭർത്താവിനെ നഷ്ടപ്പെട്ട മോളി ഏക മകളെ വിവാഹം കഴിച്ചയച്ചതോടെ കഴിഞ്ഞ ഒരു വർഷമായി ഒറ്റയ്ക്കാണ് താമസം. മോഷ്ടാവ് വീട്ടിൽ നിന്നും പോയ ശേഷം മകളെയാണ് ആദ്യം വിവരമറിയിച്ചത്. തുടർന്ന് മകൾ മരട് പോലീസിനെയും വിവരമറിയിച്ചു.

 മുറിവ്...

മുറിവ്...

മോഷ്ടാവിന്റെ ആക്രമണത്തിൽ മോളിയുടെ കഴുത്തിലും ചുണ്ടിലും പരിക്കേറ്റിട്ടുണ്ട്. മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരൽ ചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. മോഷ്ടാവിന് ഒത്തവണ്ണവും അഞ്ചടിക്ക് മേലെ പൊക്കവുമുണ്ടെന്നാണ് മോളിയുടെ മൊഴി.

ടോപ്പ് കൊണ്ട്...

ടോപ്പ് കൊണ്ട്...

ഇരുണ്ടനിറമുള്ള മോഷ്ടാവ് ബർമുഡ മാത്രമായിരുന്നു ധരിച്ചിരുന്നത്. പിറകുവശത്ത് ബർമുഡയ്ക്കുള്ളിൽ രണ്ട് ചെരിപ്പുകൾ തിരുകിവച്ചിരുന്നതായും ചുരിദാർ ടോപ്പ് ഉപയോഗിച്ചാണ് മുഖം മറച്ചിരുന്നതെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു.

അന്വേഷണം...

അന്വേഷണം...

മരട് പോലീസിന് പുറമേ ഡോഗ് സ്ക്വാഡും, വിരലടയാളം വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാവിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൈയിൽ ഐസ്ക്രീം ബോളുകൾ, ബിങ്കോ, ചവണ! കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാവി വസ്ത്രധാരി പിടിയിൽ...

ബിനോയ് കോടിയേരി ദുബായിൽ കുടുങ്ങി! വിമാനത്താവളത്തിൽ തടഞ്ഞു! എല്ലാം സത്യമെന്ന് ബിനീഷ്....

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
housewife attacked by thief in kochi and robbed gold.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്