കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിന്തല്‍മണ്ണ ക്ഷേത്ത്രിലെ ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണ ടൗണിലെ വെള്ളാട്ട് പുതൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. തമിഴ്‌നാട് കുടിയാത്തം പള്ളിത്തെരുവ് മോസന്‍പേട്ട സ്വദേശി നൂറുള്ളയാണ് (35) അറസ്റ്റിലായത്. കൂട്ടുപ്രതി കുടിയാത്തം സ്വദേശി സലീമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗെയില്‍ വിരുദ്ധ സമരത്തിന്റെ അണിയറയില്‍ ടാങ്കര്‍ ലോറി ലോബിയോ...?
പുതൂര്‍ മഹാദേവ ക്ഷേത്രത്തിലെ അയ്യപ്പക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും വാതിലുകളുടെ പൂട്ടുപൊളിച്ചാണ് ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചത്. ജില്ലയ്ക്കകത്തു നടന്ന ക്ഷേത്ര മോഷണക്കേസുകളുടെ മുഴുവന്‍ വിവരവും ശേഖരിച്ച് അവ സൈബര്‍ സെല്ലിന്റെയും ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെയും സഹായത്തോടെ പരിശോധിച്ചതില്‍ നിന്നും തമിഴ്‌നാട് കുടിയാത്തം സ്വദേശികളായ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ നിന്ന് മാറി കേരളത്തിലെത്തി വിവാഹംകഴിച്ച് താമസിക്കുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചും ഇവരുള്‍പ്പെട്ട മറ്റു കേസുകളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തും.

noorulla

പിടിയിലായ പ്രതി നൂറുള്ള

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, സി.ഐ ടി.എസ്.ബിനു, എസ്.ഐ വി.കെ.കമറുദ്ദീന്‍, അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്‍, ടൗണ്‍ ഷാഡോ ടീം അന്വേഷണ ഉദ്യോഗസ്ഥരായ പി.എന്‍.മോഹനകൃഷ്ണന്‍, എം.മനോജ്, എന്‍.ടി.കൃഷ്ണകുമാര്‍, സി.പി.മുരളി, ദിനേശ് കിഴക്കേക്കര, സുമേഷ്, ജയന്‍, തോമസ്, വനിതാ എസ്.സി.പി.ഒ സ്മിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

English summary
Youth arrested for Perinthalmanna Temple Robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X