എത്ര കിട്ടിയിട്ടും മതിയാവുന്നില്ല; ഇനി 26 ലക്ഷം കൂടി വേണമെന്ന് യുവജന കമ്മിഷന്‍, ശമ്പളം നല്‍കാന്‍ പണമില്ല
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിത്യ ചെലവുകള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

തിരുവനന്തപുരം: യുവജന കമ്മിഷന്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കാന്‍ പണമില്ലെന്ന് കാണിച്ച് കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ഇതിന് വേണ്ടി 26 ലക്ഷം രൂപ വെണമെന്നാണ് കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ 18 ലക്ഷം രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ യുവജന കമ്മിഷന് ബഡ്ജറ്റില്‍ 76.06 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് തികയാതെ വന്നതോടെ ഡിസംബറില്‍ 9 ലക്ഷം രൂപ വീണ്ടും അനുവദിച്ചിരുന്നു . ഇതെല്ലാം പുറമെയാണ് 18 ലക്ഷം രൂപ വീണ്ടും അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് യുവജന കമ്മിഷന്‍ പണം ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് കത്തയച്ചത് .
ഈ സാമ്പത്തിക പ്രതിസന്ധിക്കിടെ ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടത് വലിയ വിവാദത്തിലേക്കാണ് ചെന്നെത്തിച്ചത്. കുടിശിക ആവശ്യപ്പെട്ട് ചിന്ത അയച്ച കത്തിനെ തുടര്‍ന്ന് എട്ടര ലക്ഷം രൂപയാണ് ശമ്പളകുടിശികയായി സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ വിവാദമായതോടെ താന്‍ കത്തയച്ചിട്ടില്ലെന്നും അങ്ങനെ ഒരു കത്തുണ്ടെങ്കില്‍ പുറത്തുവിടണമെന്ന് ചിന്ത മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇത്രയും വലിയ തുക കിട്ടിയാല്‍ താന്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ചിന്ത അറിയിച്ചിരുന്നു. എന്നാല്‍ കത്ത് പുറത്തുവന്നതിന് ശേ,ം ചിന്ത ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കുടിശിക ആവശ്യപ്പെട്ടാണ് അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചിന്ത കത്തി നല്‍കിയത്. 2022 ആഗസ്റ്റ് 22ന് കത്ത് തുടര്‍ നടപടിക്കായി അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിത്യ ചെലവുകള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പത്ത് ലക്ഷം രൂപയില്‍ അധകമുള്ള ബില്ലുകള്‍ മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് യുവജന കമ്മിഷന്‍ പണമില്ലെന്ന പരാതി ഉന്നയിച്ചത്. 26 ലക്ഷം രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 2022 - 23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രവര്‍ത്തനത്തിനായി ഇതുവരെ 1.03 കോടി രൂപയില്‍ അധികം യുവജന കമ്മിഷനായി നല്‍കിയിട്ടുണ്ട് .












Click it and Unblock the Notifications