Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിച്ചതിന് ആൾക്കൂട്ട മർദ്ദനം, മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു, പെൺകുട്ടിയും ഗുരുതരാവസ്ഥയിൽ!

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ ഷാഹിര്‍ ആണ് ആത്മഹത്യ ചെയ്തത്. 22 വയസ്സായിരുന്നു. ഷാഹിര്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി വിഷം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്രണയവിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഷാഹിറിനെ പരസ്യമായി മര്‍ദ്ദിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെ നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് എത്തിയപ്പോഴാണ് ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഹാഹിറിന്റെ സഹോദരന്‍ ഷിബിലിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

suicide

രണ്ട് മണിക്കൂറോളം നേരം ആള്‍ക്കൂട്ടം ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലെത്തിയ ഷാഹിര്‍ തനിക്ക് നേര വധഭീഷണിയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. അതിന് ശേഷം വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്നെ വിഷം കുടിക്കുകയായിരുന്നു. ഷാഹിറിനെ ഉടനെ തന്നെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഷാഹിര്‍ മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഷാഹിര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷിബില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറത്ത് നേരത്തെ മുഹമ്മദ് സാജിദ് എന്ന യുവാവ് ആള്‍ക്കൂട്ടത്തിന്റെ സദാചാര ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.സാജിദിനെ ആള്‍ക്കൂട്ടം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+