Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ക്ക് കരിങ്കൊടി; പോലീസ് നടപടിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരപന്തലില്‍ കയറി മര്‍ദ്ദിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സമരക്കാരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. രാവിലെ മന്ത്രി കെ രാജുവിന്റെ വാഹനം തടയാന്‍ ശ്രമിച്ചതിന്റെ പേരിലായിരുന്നു പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകെ മര്‍ദ്ദിച്ചത്.

സെക്രട്ടേറിയറ്റിന് സമീപത്ത് വെച്ച് രാജുവിനെ പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിന് സമീപത്ത് മന്ത്രിയുടെ കാര്‍ എത്തിയപ്പോള്‍, സമരക്കാരില്‍ ചിലര്‍ വാഹനത്തിന്റെ മുന്നിലക്ക് ചാടി വീണ് മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു.

Ramesh chennithala

ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സെക്രട്ടേറിയറ്റിന് പിന്നിലെ കവാടത്തില്‍ വെച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കെകെ ശൈലജ ടീച്ചര്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ത്തകരുടെ അതിക്രമം ഉണ്ടായിരുന്നു. കണ്ണൂരില്‍ വച്ചാണ് കെകെ ശൈലജ ടീച്ചര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. മന്ത്രിയെ വഴിയില്‍ തടഞ്ഞ ആറു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+