കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി കോളനിയിലെ മാലിന്യം റോഡരികില്‍തള്ളി: പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസും നാട്ടുകാരും

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: ആദിവാസി കോളനിയിലെ മാലിന്യം റോഡരുകില്‍തള്ളി, പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും. പുല്‍പ്പള്ളി പഞ്ചായത്തിലെ ചുണ്ടകൊല്ലി ആദിവാസി കോളനിയില്‍ വര്‍ഷങ്ങളായി കൂടി കിടന്ന മാലിന്യമാണ് മുള്ളന്‍കൊല്ലി-താന്നി തെരുവ് റോഡിന്റെ ജനവാസകേന്ദ്രമായ കൂനന്‍തേക്ക് ഭാഗത്ത് നിഷേപിച്ചത്. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളനിയില്‍ കുന്നുകൂടിയ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് പഞ്ചായത്തധികൃതര്‍ മെയ് 24ന് വ്യാഴാഴ്ച ലോഡ് കണക്കിന് മാലിന്യങ്ങള്‍ കോളനിയില്‍ നിന്നും ശേഖരിച്ച് താണിത്തെരുവ് കൂനന്‍തേക്ക് ഭാഗത്തെ റോഡരുകില്‍ നിക്ഷേപിച്ചത്. ജനവാസകേന്ദ്രമായതിനാല്‍ തന്നെ മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധവും മറ്റും പരക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ചെത്തുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പോളുമായി പ്രദേശവാസികള്‍ ചര്‍ച്ച നടത്തി. മാലിന്യത്തിന് മുകളില്‍ മണ്ണിട്ട് നികത്താമെന്ന് വൈസ് പ്രസിഡന്റ് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീട് മാലിന്യത്തില്‍ നിന്നും അതിയായ ദുര്‍ഗന്ധം പരന്നതോടെ പ്രദേശത്ത് നിന്ന് തന്നെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി.

news

തുടര്‍ന്ന് പ്രദേശവാസികള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. പഞ്ചായത്ത് അധികൃതരെ ആവശ്യം അറിയിച്ചെങ്കിലും പരാതി നല്‍കണമെന്നായിരുന്നു ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ച മറുപടി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രകടനമായെത്തി അസിസ്റ്റന്റെ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. മാലിന്യം പൂര്‍ണമായി നീക്കം ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഉപരോധസമരം ഡി സി സി സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സണ്ണി തോമസ്,ലിജോ, ലിനീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Youth congress and public against the waste disposal from Tribal colony at road side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X