'സംസ്ഥാന പ്രസിഡന്റിന് എംഎല്‍എ സീറ്റ് എന്ന കീഴ്വഴക്കം കെഎസ്‌യുവിനെ ദുര്‍ബലപെടുത്തം';വിമർശനം
തിരുവനന്തപുരം; കൃത്യമായി രണ്ട് വർഷ പുനസംഘടന നടത്തിക്കൊണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്തണനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇപി രാജീവ്.
രണ്ട് വർഷം കൂടുമ്പോൾ പുതിയ നേതൃത്വം കടന്ന് വന്നു കൊണ്ട് കോൺഗ്രസ്സ് പാർട്ടിയുടെ അടിത്തറയായി മാറിയ കെ.എസ്.യു പുന സംഘടന കഴിഞ്ഞ കുറച്ച് കാലമായി അനന്തമായി നീട്ടി കൊണ്ട് പോകുന്ന പ്രവണതയിലാണ്.
സംസ്ഥാന പ്രസിഡണ്ടിന് എം എൽ എ സീറ്റ് എന്ന കീഴ്‌വഴക്കം ഈ സംഘടനയെ ദുർബലപെടുത്തുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാജീവ് പറഞ്ഞു. പോസ്റ്റിന്റ പൂർണരൂപം വായിക്കാം

റോമാ സാമ്രാജ്യം കത്തി എരിയുമ്പോളും നീറോ ചക്രവർത്തി വീണ വായനയിലായിരുന്നു. നിരവധിയായ കേന്ദ്ര സംസ്ഥാന മന്ത്രിമാരെയും,എം എൽ എ മാരെയും, എം പിമാരെയും, ത്രിതല പഞ്ചയത്ത് അംഗങ്ങളെയും സൃഷ്ടിച്ച മഹത്തായ പ്രസ്ഥാനമാണ് കെ.എസ്.യു.
രണ്ട് വർഷം കൂടുമ്പോൾ പുതിയ നേതൃത്വം കടന്ന് വന്നു കൊണ്ട് കോൺഗ്രസ്സ് പാർട്ടിയുടെ അടിത്തറയായി മാറിയ കെ.എസ്.യു പുന സംഘടന കഴിഞ്ഞ കുറച്ച് കാലമായി അനന്തമായി നീട്ടി കൊണ്ട് പോകുന്ന പ്രവണതയിലാണ്.
സംസ്ഥാന പ്രസിഡണ്ടിന് എം എൽ എ സീറ്റ് എന്ന കീഴ്‌വഴക്കം ഈ സംഘടനയെ ദുർബലപെടുത്തുകയാണ്.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
ഒരു വിദ്യാർത്ഥിയുടെ ഡിഗ്രി കാലാവധി മൂന്ന് വർഷമാണെങ്കിൽ ആ കുട്ടിയുടെ വിദ്യാഭ്യാസ കാലത്ത് കെ എസ് യു ഭാരവാഹിത്വം ലഭിക്കാതെ പോകുമ്പോൾ ഒരു തലമുറയെ കെ.എസ്.യുവിന് നഷ്ടപ്പെടുകയാണ്. കൃത്യമായി രണ്ട് വർഷ പുനസംഘടന നടത്തിക്കൊണ്ട് സംഘടനാ സംവിധാനം ശക്തമായി വീണ്ടെടുക്കാൻ കഴിയട്ടെ..












Click it and Unblock the Notifications