കൊച്ചി മെട്രോ:മോദി വന്നപ്പോള്‍ ബീഫ് ഫെസ്റ്റിവല്‍!!യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍!!

Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശന സമയത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പായി കൊച്ചി നാവികസേന വിമാനത്താവളത്തിനു പുറത്താണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ബീഫ് പാചകം ചെയ്ത് വിളമ്പുന്നതിനിടയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചിലേറെ പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.കേന്ദ്രസര്‍ക്കാര്‍ പുതിയ കശാപ്പു നിരോധന നിയമം പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തില്‍ പലയിടങ്ങളിലും സമാനമായ രീതിയില്‍ ബീഫ് ഫെസ്റ്റിവലുകള്‍ നടന്നിരുന്നു.

11-1444563226-

ഇന്ന് രാവിലെ 10 മണിക്കാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായ പ്രധാനമന്ത്രി മോദി കൊച്ചിയിലെത്തുന്നത്. കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങിയ മോദി പാലാരിവട്ടത്തെ മെട്രോ സ്‌റ്റേഷനിലെത്തിയാണ് ഔദ്യോഗിക യാത്ര നടത്തിയത്. തുടര്‍ന്ന് കലൂരിലെ വേദിയില്‍ വെച്ച് കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

English summary
Youth Congress members arrested for hosting beef festival ahead of Narendra Modi's Kochi visit
Please Wait while comments are loading...