Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുണയുണ്ടെങ്കില്‍ പോരിനു വാട, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു; ജോജുവിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: ഇന്ധന വില സമരത്തിനിടെ പ്രതിഷേധവുമായെത്തിയ ജോജു ജോര്‍ജ്ജിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊലവിളി പരാമര്‍ശമാണ് പ്രവര്‍ത്തകര്‍ നടത്തിയത്. ചുണയുണ്ടെങ്കില്‍ പോരിന് വാട നിന്റെ നാളുകള്‍ എണ്ണപ്പെട്ടു. അന്ന് നിനക്കും പോപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രവര്‍ത്തകര്‍ ജോജുവിന് നേരെ ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ഒപ്പം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് നേരെയും പ്രവര്‍ത്തകര്‍ കൊലവിളി നടത്തി. എറണാകുളം ഷേണായീസ് തിയേറ്ററിന് മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ഒപ്പം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് നേരെയും പ്രവര്‍ത്തകര്‍ കൊലവിളി നടത്തി. എറണാകുളം ഷേണായീസ് തിയേറ്ററിന് മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

1

മുന്‍ മേയറും കേസിലെ ഒന്നാം പ്രതിയുമായ ടോണി ചമ്മിണിയുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, കേസില്‍ കീഴടങ്ങണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ മുങ്ങിയ രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങല്‍ നിര്‍ദേശം പാലിക്കാതെ ഒളിവില്‍ പോയിരിക്കുന്നത്. ടോണി ചെമ്മണിയുള്‍പ്പെടെയുള്ളവര്‍ കീഴടങ്ങാന്‍ തീരുമാനിച്ച ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

2

ഇവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ നിരീക്ഷിക്കുന്നുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ കീഴടങ്ങിയ ടോണി ചെമ്മണിയടക്കമുള്ളവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, ജോസ് മാളിയേക്കല്‍ എന്നിവരാണ് പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം മുദ്രാവാക്യം വിളികളോടെയാണ് ടോണി കീഴടങ്ങാനെത്തിയത്.

3

കേരളപ്പിറവി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ ജോജു പ്രതിഷേധവുമായി എത്തുകയായിരുന്നു. തൊട്ടപ്പുറത്തെ വണ്ടികളില്‍ രോഗികളുള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്നുണ്ടെന്നും മണിക്കൂറുകളായി ഇവിടെ ബ്ലോക്കില്‍ പെട്ടിട്ടെന്നും പറഞ്ഞ്‌കൊണ്ടായിരുന്നു ജോജു പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും നടനും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് പോലീസെത്തി വാഹനങ്ങള്‍ കടത്തിവിടുകയും ജോജുവിന്റെ വാഹനം പ്രവര്‍ത്തകര്‍ തടയുകയുമായിരുന്നു. കാറിന്റെ പിറകിലെ ചില്ലും പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചില്ല് തകര്‍ത്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെയും, റോഡ് തടഞ്ഞ സംഭവത്തില്‍ 30 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

4

അതേസമയം സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കളുചെ ഭാഗത്ത് നിന്നും ശ്രമവും നടന്നിരുന്നു. എന്നാല്‍ കെപിസിസി പ്രഡിന്റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെതിരെ വീണ്ടും ആക്ഷേപമുന്നയിച്ചപ്പോഴാണ് ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും ജോജു തയ്യാറല്ലെന്ന് അറിയിച്ചത്. സമരവുമായി മുന്നോട്ട് പോകുമെന്നും ജോജു മനപൂര്‍വം പ്രകേപനം സൃഷ്ടിച്ചതാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസും പറഞ്ഞിരുന്നു. പരസ്പര വിട്ടു വീഴ്ചയില്‍ ഖേദം അറിയിച്ച് കേസില്‍ നിന്ന് പിന്‍മാറുക എന്നതിനായിരുന്നു ഇരുവരുടെയും നീക്കം. എന്നാല്‍ തുടക്കത്തില്‍ തന്നെ നീക്കം പാളുകയായിരുന്നു.

5

സംഭവം വീണ്ടും ചര്‍ച്ചയായപ്പോള്‍ ജോജു സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം അക്കൗണ്ടുകള്‍ താത്കാലികമായി റദ്ദാക്കി പരസ്യപ്രസ്താവനകള്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ചെയ്തത്. സിപിഎം ഗൂഡാലോചനയാണ് സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടിയായെന്ന ആരോപണമാണ് കേണ്‍ഗ്രസ് ഉന്നയിക്കുന്നത്. ജോജുവിനെതിരെ കേസ് എടുക്കാത്തതില്‍ മഹിള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സമരപരിപാടികളും നടത്തും. ഇതിന്റെ ഭാഗമായി നാളെ മരട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

Recommended Video

cmsvideo
    ജോജുവിനെ എങ്ങനെയെങ്കിലും കുടുക്കാൻ കോൺഗ്രസ് | Oneindia Malayalam
    6

    അതേസമയം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കോട്ടയത്തും എറണാകുളത്തും നടന്ന സിനിമ ചിത്രീകരണം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നതെന്നും ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്ടെന്നും ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+