കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ തുഗ്ലക് പരിഷ്‌കരണം: യൂത്ത് കോണ്‍ഗ്രസ്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യഭരിച്ചിരുന്ന മുഹമ്മദ് ബീന്‍ തുഗ്ലക് കൊണ്ടുവന്ന പരിഷ്‌കരണങ്ങളെല്ലാം വിപരീത ഫലത്തിലാണ് വന്നു ഭവിച്ചത്. ചരിത്രകാരന്മാര്‍ മുഹമ്മദ് ബീന്‍ തുഗ്ലക്കിനെ 'ബുദ്ധിമാനായ മണ്ടന്‍' എന്നും വിശേഷിപ്പിച്ചു. അധികാരികള്‍ ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണ പരിഷ്‌കാരങ്ങളെ 'തുഗ്ലക് പരിഷ്‌കാരങ്ങള്‍' എന്ന് കളിയാക്കി വിളിക്കുകയും ചെയ്യുന്നു.

ഇത് നമ്മള്‍ പാഠപുസ്തകത്തില്‍ പഠിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വിളിപ്പേര് രാഹുല്‍ ഗാന്ധിക്ക് വച്ചുകെട്ടുകയാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ ഗാന്ധിയുടേത് തുഗ്ലക് പരിഷ്‌കാരങ്ങളാണെന്നും അത് യൂത്ത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി ആര്‍ മഹേഷ് വിമര്‍ശിച്ചു. തിരുവനന്തപുരം നെയ്യാറില്‍ യൂത്ത് കോണ്‍ഗ്രസ് പഠനക്യാമ്പിനിടെയാണ് വിമര്‍ശനം.

rahul-gandhi

രാഹുല്‍ ഗാന്ധി കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെയും കെ എസ് യുവിനെയും ജനങ്ങളില്‍ നിന്ന് അകറ്റിയെന്ന് മഹേഷ് കുറ്റപ്പെടുത്തി. കെ എസ് യു ഒരു പരീക്ഷണ വസ്തുവായി കാണുന്നത് നിര്‍ത്തണം. കോമാളിത്തരങ്ങള്‍ പ്രവര്‍ത്തകര്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തുടരാനനുവദിക്കില്ല. സംഘടനയ്ക്ക് മേല്‍ തുഗ്ലക് പരിഷ്‌കരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും യൂത്ത് കോണ്‍ഗ്രസിന്റെ സിലബസ് മാറണമെന്നും മഹേഷ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കെ പി സി സി പ്രസിഡന്റ് വി എം സുധീരനടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയെ നേരത്തെ ജോക്കര്‍ എന്ന് വിളിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.

English summary
Youth Congress vice-president C R Mahesh has come out in the public, blurting criticism against Congress vice-president Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X