തൃശൂരിൽ ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

ചാവക്കാട്: ദേശീയപാത മണത്തലയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവത്ര അത്താണി പുത്തന്‍പുരയില്‍ പരേതനായ അബ്ബാസിന്റെ മകന്‍ അജ്മലാണ് (18) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അജ്മല്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് മരിച്ചത്.

ajmal

ചാവക്കാടുനിന്ന് തിരുവത്ര ഭാഗത്തേക്കു പോകുകയായിരുന്ന അജ്മല്‍ യാത്രചെയ്ത ബൈക്ക് മണത്തലയില്‍ എതിരേവന്ന ബൈക്കില്‍ കൂട്ടിയിടിച്ചാണ് അപകടം. എതിരേവന്ന ബൈക്ക് ദേശീയപാതയ്ക്കു പടിഞ്ഞാറുവശത്തെ ഉള്‍റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയെത്തുടര്‍ന്ന് അജ്മല്‍ റോഡിലേക്ക് തലയിടിച്ചു തെറിച്ചുവീഴുകയായിരുന്നു. കബറടക്കം നടത്തി. മാതാവ്: സെലീന. സഹോദരങ്ങള്‍: അബീന, അന്‍സിബ.


റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടറിൽ എത്തി കഞ്ചാവ് വിതരണം; അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
youth undergoing treatment for bike accident died in thrisur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്