പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇറങ്ങിയ യുവാവ് മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കിടങ്ങൂര്‍: ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷമം നടത്തണമെന്നും സഹോദരന്‍ ആവശ്യപെട്ടു. കിടങ്ങൂര്‍ സ്വദേശി റോബിന്‍ ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ഞായറാഴ്ചയാണ് റേബിന്‍ മരിച്ചത്. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് വെളഅളിയാഴ്ചയാണ് റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം പോലീസ് സ്‌റ്റേഷനില്‍ എത്തിയ പിതാവിനും റോബിന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കും ഒപ്പമാണ് വിട്ടയച്ചത്.

ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ റോബിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 6.30നാണ് റോബിന്‍ മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമയത്ത് റോബിന്‍ മദ്യ ലഹരിയിലായിരുന്നുവെന്നും പാല സിഐ ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു. റോബിന്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നെന്നും സിഐ പറഞ്ഞു.












Click it and Unblock the Notifications