അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വടകര: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലേരിയിലെ ചെട്ടിയാങ്കണ്ടി താഴ കുനിയിൽ സജീവന്റെ മകൻ അഖിൽ(21) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ 20ന് തറോപ്പൊയിൽ ചെന്താരയ്ക്ക് സമീപം ഉണ്ടായ അപകടത്തിലാണ് അഖിലിന് ഗുരുതരമായി പരുക്കേറ്റത്.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം.

വില്യാപ്പള്ളിയിലെ വാടക സ്റ്റോർ ജീവനക്കാരനായിരുന്നു.
മാതാവ്:സുമതി,സഹോദരൻ:ആദർശ്












Click it and Unblock the Notifications