അവിഹിത ബന്ധം: കാമുകന് യുവതിയെ കൊന്നു
കുമളി: ആറ്റിങ്ങല്‍ കൊലയ്ക്ക് പിന്നാലെ കേരളത്തില്‍ അവിഹിത ബന്ധങ്ങളെ തുടര്‍ന്നുള്ള കൊലപാതക സംഭവങ്ങളും തുടരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് കാമുകിയെ മണ്ണെണ്ണയൊഴിച്ചു കൊന്നതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കുമളിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടുറോഡില്‍ യുവതിയെ കാമുകന് കഴുത്തറുത്ത് കൊന്നു. ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കുമളി ബസ്റ്റാന്റില്‍ രാവിലെ ഏട്ടേ കാലോടെയാണ് സംഭവം. 25കാരിയായ തമിഴ്നാട് സ്വദേശി അന്ന ലക്ഷ്മിയാണ് കാമുകന് മണികണ്ഠ(28)നാല് കൊല ചെയ്യപ്പെട്ടത്. കൂലിപ്പണിക്കാരായ ഇരുവരും കുമളിയില്‍ ജോലിക്കെത്തിയതായിരുന്നു.

നേരത്തെ വേറെ വേറെ വിവാഹം കഴിച്ച ഇരുവും കുറച്ചുനാളായി ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ ഈ ബന്ധം അന്നയുടെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ വീട്ടിലേക്ക് തിരികെ വന്നു. ഇതിനെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്നലക്ഷ്മി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് മണികണ്ടനെ കൊലചയ്യാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബസ് സ്റ്റാന്റില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് മണികണ്ഠന് അന്നയുടെ കഴുത്തറുക്കുകയും പിന്നീട് തുടരെ തുടരെ കുത്തുകയും ചെയ്തു. ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
സംഭവസ്ഥലത്തു തന്നെ മരിച്ച അന്ന ലക്ഷ്മിയെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഇപ്പോള്‍ കുമളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. അറസ്റ്റിലായ മണികണ്ഠനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications