കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇരുപത്തിമൂന്നുകാരനായ കാര്‍ത്തിക് എന്ന യുവാവാണ് മരിച്ചത്. ഷോളയൂര്‍ വരഗംപാടി സ്വദേശിയാണ്. നാല് ദിവസം മുന്‍പാണ് കാര്‍ത്തികിന് പനി ആരംഭിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട് പോകുന്നതിനിടെയാണ് മരണം. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടിലൂടെ നടന്നാണ് ഇയാള്‍ അട്ടപ്പാടിയില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ത്തികിന് കൊവിഡ് രോഗം ഉണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി പരിശോധന നടത്തും. ഏപ്രില്‍ 29നാണ് കാര്‍ത്തിക് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്ന് കാട്ടുവഴിയിലൂടെ നടന്നാണ് ഇയാള്‍ അട്ടപ്പാടിയിലെ ഊരിലെത്തിയതെന്നാണ് വിവരം. കോയമ്പത്തൂരില്‍ ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനാണ് കാര്‍ത്തിക് പോയിരുന്നത്. മൂന്നാഴ്ച മുന്‍പായിരുന്നു അത്.

Corona

രണ്ട് ദിവസം മുന്‍പ് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കാര്‍ത്തികിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പനി കൂടിയതിനെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കേ കാര്‍ത്തികിന്റെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുളള യാത്രാ വഴിയേ ആണ് മരണം സംഭവിച്ചത്.

കാര്‍ത്തികിന് പനി കൂടാതെ മറ്റ് രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മഞ്ഞപ്പിത്തവും വൃക്കരോഗവും ഉളള വ്യക്തിയായിരുന്നു കാര്‍ത്തിക്. കാര്‍ത്തികിന്റെ സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണ്. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യക്തി ആയിരുന്നതിനാല്‍ കാര്‍ത്തികിന്റെ അച്ഛന്‍ ഉള്‍പ്പെടെ ഉളളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് 25 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 474 പേർ രോഗമുക്തരായി. 16693 പേര്‍ നിരീക്ഷണത്തിലാണ്. 16383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ് ജില്ലയിൽ നിന്നും രണ്ടുപേരുടെയും പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി.

കോൺഗ്രസ് എംഎൽഎ ഫേസ്ബുക്കിൽ കാഷ്ടിച്ച് ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചിട്ടില്ല! എണ്ണിയെണ്ണി മറുപടികോൺഗ്രസ് എംഎൽഎ ഫേസ്ബുക്കിൽ കാഷ്ടിച്ച് ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചിട്ടില്ല! എണ്ണിയെണ്ണി മറുപടി

ബിജെപിയെ പൊളിക്കാൻ രോഹൻ ഗുപ്ത, ദിവ്യ സ്പന്ദനയുടെ പിൻഗാമി, രാഹുൽ ഗാന്ധിയെ കേട്ടത് കോടികൾ!ബിജെപിയെ പൊളിക്കാൻ രോഹൻ ഗുപ്ത, ദിവ്യ സ്പന്ദനയുടെ പിൻഗാമി, രാഹുൽ ഗാന്ധിയെ കേട്ടത് കോടികൾ!

English summary
Youth under house quarantine died in Attappadi, Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X