ബൈക്കിലെത്തി പ്രായമായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍, അറുപത്തഞ്ചോളം കേസുകള്‍ക്ക് തുമ്പായി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രായമായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി തോട്ടുങ്ങല്‍ മൊഡത്തീരി ഫിറോസിനെ (37) ആണ് പെരിന്തല്‍മണ്ണയില്‍ വച്ച് കവര്‍ച്ച നടത്താനുപയോഗിച്ച ബൈക്കുമായി അറസ്റ്റുചെയ്തത്.

മലപ്പുറം കണ്ണമംഗലത്തെ ടയര്‍ കടയിലെ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ റൂമില്‍ മരിച്ച നിലയില്‍

പകല്‍സമയങ്ങളില്‍ പ്രായമായ സ്ത്രീകള്‍ ഒറ്റയ്ക്ക് വീടിന് പുറത്തോ റോഡുകളിലോ നില്‍ക്കുമ്പോഴാണ് ഫിറോസ് മാലപൊട്ടിച്ചിരുന്നുത്. അഡ്രസ് ചോദിച്ചോ മറ്റെന്തിലും കാര്യം പറഞ്ഞോ ആവും സ്ത്രീകളെ സമീപിക്കുക. ബൈക്കിന്റെ താക്കോല്‍ വഴിയില്‍ പോയെന്നും തെരയാന്‍ സഹായിക്കണമെന്നും പറഞ്ഞാണ് വീടിനുളളിലുളളവരെ പുറത്തേക്കിറക്കുക. ഇതിനിടിയില്‍ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയാണ് പതിവ്. ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടാവുമെന്നതിനാലും ഇരകള്‍ പ്രായമായവരായതിനാലും ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറോ ആളിന്റെ മുഖമോ തിരിച്ചറിയില്ല.

firoz

  അറസ്റ്റിലായ പ്രതി ഫിറോസ്.

പാണ്ടിക്കാട്, കരുവാരക്കുണ്ട്, മേലാറ്റൂര്‍, കാളികാവ്, എടവണ്ണ, നിലമ്പൂര്‍, പൂക്കോട്ടുംപാടം, മലപ്പുറം, കോട്ടയ്ക്കല്‍, കാടാമ്പുഴ, കൊണ്ടോട്ടി, അരീക്കോട്, തേഞ്ഞിപ്പലം, കോഴിക്കോട് ജില്ലയിലെ മുക്കം, പാലക്കാട് ജില്ലയിലെ നാട്ടുകല്‍, മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ കേസുകളുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് പറഞ്ഞു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐ ടി.എസ്.ബിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അറുപത്തഞ്ചോളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായി. എം.ബി.രാജേഷ്, സി.പി.മുരളീധരന്‍, പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, അബ്ദുസലാം, മന്‍സൂര്‍, രാജശേഖരന്‍, സതീശന്‍, ഫാസില്‍, അനീഷ്, അജീഷ്, രാജേഷ്, ദിനേശ്, ജയമണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth who snatched the gold chain was arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്