മലപ്പുറം കണ്ണമംഗലത്തെ ടയര്‍ കടയിലെ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ റൂമില്‍ മരിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടിയിലെ ചൂരല്‍മല സ്വദേശി ശരത്ത് (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തോട്ടശ്ശേരിയറയിലെ ടയര്‍ കടയില്‍ ജോലിക്കാരനായിരുന്ന ശരത്ത് ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു കിടന്നുറങ്ങിയതായിരുന്നു.

പാകിസ്താന്‍ ഹാഫിസ് സയീദിനെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ്: എല്ലാം ട്രംപിന് വേണ്ടിയോ!

ഞായറാഴ്ച വൈകിട്ട് നാലായിട്ടും കാണാതായപ്പോള്‍ ഇയാളുടെ സുഹൃത്ത് മുറിയില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്നിട്ട നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ട ശരത്തിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. സംശയം തോന്നിയ ഇയാള്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ എത്തി മരണം സ്ഥിരീകരിച്ചു.

sharath

തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. ഇരുട്ട് പരന്നതോടെ ഇന്‍ക്വസ്റ്റ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ പോലീസ് റൂം പൂട്ടി സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം വയനാട്ടില്‍ നിന്നും ഇയാളുടെ ബന്ധുക്കളെത്തി. ശബരി മലയിലേക്കു യാത്രയിലായിരുന്ന ഇയാളുടെ ജേഷ്ട്ടസഹോദരന്‍ അടങ്ങുന്ന സംഘവും സംഭവസ്ഥലത്തെത്തി. ഇന്നലെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവ് പരേതനായ ചന്ദ്രന്‍. മാതാവ്: പരേതയായ സുശീല. സഹോദരങ്ങള്‍: ശിശിര്‍ദാസ്, സുകന്യ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth found dead in his room

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്