'ഉക്രി' വിളി, ആറാട്ടിന് മോശം റിവ്യൂ, 'തനിക്കെതിരെ ആരും മിണ്ടാന്‍ പാടില്ല', ബി ഉണ്ണിക്കൃഷ്ണനെതിരെ അശ്വന്ത്
കൊച്ചി: യൂട്യൂബിലെ നെഗറ്റീവ് സിനിമാ റിവ്യൂകളുടെ പേരില്‍ ഫെഫ്ക പരാതി നല്‍കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അധ്യാപകനും യൂട്യൂബറുമായ അശ്വന്ത് കോക്ക്. ആറാട്ട്, കാപ്പ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ അധ്യാപകന്‍ കൂടിയായ അശ്വന്തിന് എതിരെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയെന്നാണ് വാര്‍ത്തകള്‍.
നിയമപരമായി ഇതുവരെ തനിക്ക് നോട്ടീസോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് അശ്വന്ത് കോക്ക് മീഡിയാ വണ്ണിനോട് പ്രതികരിച്ചു. ആറാട്ടിന് നെഗറ്റീവ് റിവ്യൂ നല്‍കിയത് മുതല്‍ ബി ഉണ്ണിക്കൃഷ്ണന് തന്നോട് വൈരാഗ്യമുണ്ടെന്നും അശ്വന്ത് ആരോപിക്കുന്നു.

മീഡിയാ വൺ ചാനലിനോടാണ് അശ്വന്ത് കോക്കിന്റെ പ്രതികരണം: '' ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പരാതി കൊടുത്തിട്ടുണ്ട് എന്നുളള പല ഓണ്‍ലൈന്‍ വാര്‍ത്തകളും സുഹൃത്തുക്കള്‍ അയച്ച് തന്നപ്പോഴാണ് കാര്യം അറിയുന്നത്. അതില്‍ പറയുന്ന 80 ശതമാനം കാര്യങ്ങളും താന്‍ അനുഭവിച്ചിട്ടുളള കാര്യങ്ങളാണ്. താനൊരു അധ്യാപകനാണ്. ബി ഉണ്ണിക്കൃഷ്ണന്റെ ആറാട്ട് എന്ന ചിത്രം വന്‍ പരാജയം ആയിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് ഉള്‍പ്പെടെ അതൃപ്തി രേഖപ്പെടുത്തിയ ഒരു സിനിമ ആയിരുന്നു. ആ സിനിമയ്ക്ക് എതിരെ രൂക്ഷമായ റിവ്യൂ താന്‍ ചെയ്തിരുന്നു''.

''അന്ന് മുതലേ ബി ഉണ്ണിക്കൃഷ്ണന് തന്റെയടുത്ത് വ്യക്തിപരമായ വിദ്വേഷമുളളതായി തോന്നിയിരുന്നു. പല സുഹൃത്തുക്കളും വഴി ഉണ്ണിക്കൃഷ്ണന്‍ ഫെഫ്ക അടക്കമുളള പല വേദികളിലും തനിക്കെതിരെ സംസാരിച്ചത് അറിഞ്ഞിട്ടുണ്ട്. അതിന് ശേഷം മോണ്‍സ്റ്റര്‍ അതിദാരുണമായി പരാജയപ്പെട്ട ഒരു സിനിമയാണ്. ഫാന്‍സ് ഉള്‍പ്പെടെ എഴുതിത്തളളി. മോണ്‍സ്റ്ററിന്റെ റിവ്യൂവിന് വലിയ റീച്ച് കിട്ടി. ഫേസ്ബുക്കില്‍ നിന്ന് അവരത് റിപ്പോര്‍ട്ട് ചെയ്ത് കളഞ്ഞു. യൂട്യൂബില്‍ റിവ്യൂ ഉണ്ട്''.

'ഈ റിവ്യൂവില്‍ താന്‍ അദ്ദേഹത്തിന്റെ പേര് ഉണ്ണിക്കൃഷ്ണന്‍ എന്നത് ചുരുക്കി ഉക്രി എന്ന് പറഞ്ഞത് അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. സാധാരണഗതിയില്‍ അത് അണ്‍പാര്‍ലമെന്ററി ആയിട്ടുളള ഒരു വാക്കല്ല . പേര് ചുരുക്കി പറയുന്നത് സാധാരണമാണ്. ബോബി ചെമ്മണ്ണൂരിലെ എല്ലാവരും ബോചെ എന്നാണ് വിളിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ തന്റെ നാട്ടിലെ കുറച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വിളിച്ച് തന്നോട് ഇതൊക്കെ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ മാനനഷ്ടക്കേസ് ഹൈക്കോടതിയില്‍ കൊടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി കൊടുത്ത് ഇതൊക്കെ നിര്‍ത്തിക്കും എന്നൊക്കെ പറയാന്‍ പറഞ്ഞു''.

''അങ്ങനെ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ എന്ന് താന്‍ പറഞ്ഞു. കാരണം ഇത് തന്റെ സ്വാതന്ത്ര്യമാണ്. സംസാരിക്കുന്നത് തന്റെ അഭിപ്രായമാണ്. അതിന് ശേഷം മറ്റൊരു മീഡിയേറ്റര്‍ വഴിയും ഇനി അദ്ദേഹത്തെ കുറിച്ച് ഒന്നും പറയരുതെന്ന് പറഞ്ഞു. ബി ഉണ്ണിക്കൃഷ്ണന് യാതൊരു വിധത്തിലുമുളള സഹിഷ്ണുതയും ഇല്ല ഇദ്ദേഹത്തെ കുറിച്ചൊന്നും പറയാന്‍ പാടില്ല. ഇദ്ദേഹം ജനാധിപത്യക്കെ കുറിച്ചൊക്കം പറയുന്ന ആളാണെങ്കില്‍ക്കൂടി തനിക്കെതിരെ ആരും മിണ്ടാന്‍ പാടില്ലെന്ന രീതിയാണ്. സിനിമ മോശമാകുന്നത് അത് മോശമായിട്ടാണ്. മോശം സിനിമയെ ഒരിക്കലും നല്ലതെന്ന് പറയാനാകില്ല''.












Click it and Unblock the Notifications