Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ അധിക്ഷേപിച്ച 'ചെകുത്താനെ' പൊക്കി പൊലീസ്; 'സമൂഹത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു'

പത്തനംതിട്ട: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ സൈനിക വേഷത്തില്‍ സന്ദര്‍ശനം നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് 'ചെകുത്താന്‍' എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സ് പൊലീസ് കസ്റ്റഡിയില്‍. മലയാള സിനിമയിലെ അഭിനേതാക്കളുട സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് പൊലീസ് നടപടി.

ഇന്നലെ തന്നെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 192,296 (b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സമൂഹമധ്യത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടിയുള്ള പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്.

chekuthan

ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്നയാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യൂണിറ്റായ മദ്രാസ് റെജിമെന്റ് 122 ആണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ സംഭവസ്ഥലത്തെത്തിയതും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയതും. എന്നാല്‍ ഇതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു 'ചെകുത്താന്റെ' പ്രതികരണം.

മോഹന്‍ലാലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും വീഡിയോകളും 'ചെകുത്താന്‍ 2024' എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ അജു അലക്‌സ് പങ്ക് വെച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്...

'ഇത്രേം പട്ടാളക്കാര്‍ ഒരാളുടെ പിറകെ, അതും ദുരിതമുഖത്ത്, രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട selfie and photoshoot with a celebrity പോലും എടുത്ത് പോസ്റ്റ് ഇട്ടതും കണ്ടു. പ്രൊഫഷണല്‍ എത്തിക്‌സ് ഇല്ലാത്ത പോലെ തോന്നുന്നു. എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയില്‍ മോഹന്‍ലാല്‍ലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊര്‍ജം ഓക്കെ ഉണ്ടാക്കാന്‍ ഒരു സിനിമാനടന്‍ വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തില്‍ മോഹന്‍ലാല്‍ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ?

പാഴാകുന്ന സമയം എന്നല്ലാതെ വേറെ എന്ത് പ്രയോജനം ആണ് ഉള്ളത്? പണപ്പിരിവില്‍ കൂടുതല്‍ കൊടുത്തത് മോഹന്‍ലാലോ അതോ പൊതുജനമോ അതോ ഗവണ്‍മെന്റോ? കൂട്ടത്തില്‍ ഏറ്റവും മികച്ച സൈനികന്‍ അല്ലെങ്കില്‍ ഇങ്ങനെ ഓപ്പറേഷന്‍സ് മുന്‍പ് ചെയ്ത് പരിചയവും ഉള്ളത് മോഹന്‍ലാലിനോ? എന്താണ് ഇയാളുടെ യോഗ്യത? എന്താണ് ഇയാളുടെ പ്രവര്‍ത്തന പരിചയം? എന്താണ് പട്ടാളത്തിന് ഇതില്‍ ഉള്ള നേട്ടം?

രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാള്‍ വരുത്തിയ മാറ്റം അല്ലെങ്കില്‍ മെച്ചപ്പെടുത്തിയത് എന്ത്? വെറുതെ വന്ന് കാണുന്നതിലും എത്രയോ നന്നായി ടിവിയില്‍ കാണാം. എന്താണ് സംഭാവന എന്ന് മോഹന്‍ലാല്‍ മീഡിയയോട് പറയുന്നത് 3 കോടി എന്നാണ്. അത് കൊടുക്കാന്‍ പോയതാണെങ്കില്‍ പട്ടാളത്തിന്റെ സമയം അതുപോലെ തന്നെ കൃത്യനിര്‍വഹണത്തിന് തടസവും ഉണ്ടാക്കിയത് എന്തിന്?

റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍ ഇങ്ങനെ ഉള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് പ്രായോഗികം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാര്‍ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളില്‍ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാര്‍ ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്?', എന്നായിരുന്നു പോസ്റ്റ്.

അതേസമയം സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ നേരത്തെ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. പാലാരിവട്ടം പൊലീസിന്റേതായിരുന്നു നടപടി. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല 'അമ്മ'യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.

ബാലയുടെ പരാതി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പു വെപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+