സോളാര്‍; അനില്‍കുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി, കോലം കത്തിച്ചു, 12പേരെ അറസ്റ്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സോളാര്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിട്ട മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.പി അനില്‍കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ യുടെ വീട്ടിലേക്ക് യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

വീടിനു മുന്നില്‍ വെച്ച് അനില്‍കുമാറിന്റെ കോലവും കത്തിച്ചു. ഇന്നു 11.30ഓടെ കാവുങ്ങല്‍ ബൈപാസില്‍നിന്നും ആരംഭിച്ച മാര്‍ച്ച് ബൈപാസ് റോഡിലെ എം.എല്‍.എയുടെ വീടിനു മുന്നില്‍വെച്ചാണു പോലീസ് തടഞ്ഞത്. ഇതോടെ ഇവിടെവെച്ചു തന്നെ പ്രവര്‍ത്തകര്‍ എംഎല്‍എ യുടെ കോലം കത്തിച്ചു.

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ട്വന്റി20യിൽ എറിഞ്ഞിട്ടത് 10 വിക്കറ്റ്.. അതും ഒറ്റ റണ്‍ പോലും വഴങ്ങാതെ!!

 

kolam

സോളാര്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിട്ട എ.പി അനില്‍കുമാര്‍ എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ യുടെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് അനില്‍കുമാറിന്റെ കോലംകത്തിക്കുന്നു.

പോലീസിനെ മറികടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജിതോമസ് അടക്കം 12പേരെ പോലീസ് അറസറ്റ്് ചെയ്തു നീക്കി. യുവമോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് വി. രതീഷ്, ജില്ലാ ജനറല്‍സെക്രട്ടറി സുധീഷ് ഉപ്പട, ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ മണികണ്ഠന്‍ പൊന്നാനി, റിജു, ജില്ലാ കമ്മിറ്റി അംഗം രാജേഷ് എന്നിവര്‍ അടക്കമുള്ള പ്രവര്‍ത്തകരെയാണു പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

സോളാര്‍ റിപ്പോര്‍ട്ട് പേര്പരാമര്‍ശിക്കപ്പെട്ടവരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം യുവമോര്‍ച്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടില്‍ പേര്പരാമര്‍ശിച്ച രാഷ്ട്രീയ നേതാക്കളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തി. അനില്‍കുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അജിതോമസ് ഉദ്ഘാടനം ചെയ്തു.


English summary
solar scam: youva morcha marched to anilkumar's home, burned dummy, 12 members got arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്