ശിവൻകുട്ടിയെ തിരുത്താനെത്തിയ യുവമോർച്ചക്കും കിട്ടി എട്ടിൻ്റെ പണി; സംഭവം ഇങ്ങനെ...
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം കൃത്യമായി പറയുന്നതിൽ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തിരുത്താനെത്തിയ യുവമോർച്ച പ്രവർത്തകർക്കും പറ്റി നല്ലൊരു ഉഗ്രൻ അമളി. യുവമോർച്ചയും സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ വി ശിവൻകുട്ടിക്ക് ക്ലാസെടുക്കുന്ന തരത്തിലായിരുന്നു സമരം ആസൂത്രണം ചെയ്തത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഇന്ത്യയുടെ പഴയ ഭൂപടവുമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. അതേസമയം, മന്ത്രിയുടെ വാർത്താസമ്മേളനത്തിലെ ഭാഗം അടർത്തിയെടുത്ത് സമൂഹമാധ്യമങ്ങളും ട്രോളൻമാരും ആഘോഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ പുറത്തിറക്കുന്നതിനായി ഇന്നലെ ആരോഗ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടി സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞത്. പിന്നീട് സമൂഹ മാധ്യമങ്ങളിലടക്കം പലരും വൻ ട്രോളുകളാക്കി ഇതിനെ മാറ്റി. കൂടാതെ ബിജെപി യുഡിഎഫ് നേതാക്കളും ഇതിനെതിരെ രംഗത്തെത്തി.

എന്നാൽ, സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ മന്ത്രിയെ സംസ്ഥാനങ്ങളുടെ എണ്ണം ക്ലാസെടുത്ത് പഠിപ്പിക്കാനായിട്ടാണ് എത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യയുടെ ഭൂപടവും കൊണ്ടാണ് പ്രവർത്തകരും നേതാക്കളും എത്തിയത്. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് വിശദീകരിച്ച നേതാവിനും കൃത്യമായ സംസ്ഥാനങ്ങൾ പറയുന്നതിൽ പിഴവ് സംഭവിച്ചു. മന്ത്രിയെ തിരുത്താനെത്തിയ യുവമോർച്ച പ്രവർത്തകർക്ക് പറ്റിയ അമളിയാണ് ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നത്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

മന്ത്രിക്ക് ക്ലാസെടുക്കാനെത്തിയ യുവമോര്‍ച്ച പ്രവർത്തകർ കൊണ്ടുവന്നതാകട്ടെ ഇന്ത്യയുടെ പഴയ ഭൂപടവും.ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. മന്ത്രിയെ പഠിപ്പിക്കുന്നതിനിടെ ജമ്മുകശ്മീരിനെ സംസ്ഥാനമായി എണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോര്‍ച്ച നേതാവ് പഠിപ്പിച്ചത്.ഇതോടെ യുവമോർച്ചയും വെട്ടിലായി.

ഇന്ത്യയില്‍ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു ശിവന്‍കുട്ടി ഇന്നലെ വാർത്താസമ്മേളനം നടത്തുന്നതിനിടെ തെറ്റായി പരാമര്‍ശിച്ചത്. എന്നാൽ, ഇപ്പോഴിതാ മന്ത്രിക്ക് പറ്റിയ നാക്കുപിഴ ആയുധമാക്കി തിരുത്താനെത്തിയ യുവമോര്‍ച്ചക്കാര്‍ക്കും കിട്ടി എട്ടിൻ്റെ പണി. എന്നാൽ, ഇന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത് ലോകത്ത് ആർക്കും നാക്കുപിഴ സംഭവിക്കുമെന്നും ഇതിന് പിന്നിൽ ബിജെപിയും കോൺഗ്രസിലെ ചില കക്ഷികളുമാണെന്നായിരുന്നു.

അതേസമയം, കോൺഗ്രസിൻ്റെ മുൻമന്ത്രി കൂടിയായ പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ ട്രോളി രംഗത്ത് വന്നു. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെ എണ്ണവും പേരും ഇവിടെ പങ്കുവയ്ക്കുകയാണ് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടെയെന്നായിരുന്നു അബ്ദുറബ്ബിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാൽ, സ്‌കൂള്‍ തുറന്നാല്‍ ആദ്യം സ്‌കൂളില്‍ ചേര്‍ക്കേണ്ട കുട്ടി ശിവന്‍കുട്ടിയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ പ്രതികരണം. സ്വരാജിന്റെ നിയമസഭയിലെ പ്രസംഗവും ശിവന്‍കുട്ടിയുടെ നാക്കുപിഴയും ചേര്‍ത്തുവച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തെറ്റുപറ്റിയ മന്ത്രി വിശദീകരണവുമായി തിരുത്തൽ വരുത്തിയെങ്കിലും അക്ഷരാർത്ഥത്തിൽ വടി കൊടുത്ത് അടി വാങ്ങിയ യുവമോർച്ചക്കാരെ ആര് തിരുത്തുമെന്നാണ് പലരും ചോദിക്കുന്നത്.












Click it and Unblock the Notifications