കൈലി ധരിച്ച് ചെരിപ്പിടാതെ ഇറങ്ങി, കൊല്ലത്ത് 17കാരനെ കാണാതായിട്ട് പത്ത് ദിവസം, തുമ്പില്ല, ദുരൂഹത!
പത്തനാപുരം: കൊല്ലം കടശ്ശേരിയില്‍ പതിനേഴുകാരനെ കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും ഒരു സൂചനയും ഇല്ലാതെ പോലീസ്. സംഭവത്തില്‍ ദുരൂഹതകള്‍ നിരവധിയുണ്ടെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. ചെരിപ്പ് ഇടാതെ കൈലി മാത്രം ധരിച്ച് വീട്ടില്‍ നിന്നും ഇറങ്ങിയ ചെറുപ്പക്കാരനെ പിന്നീടാരും കണ്ടിട്ടില്ല.
കഴിഞ്ഞ ദിവസം വനം വകുപ്പും പോലീസും ബോംബ് സ്ക്വാഡും സംയുക്തമായി പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ യുവാവിനെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. മൊബൈല്‍ ഗെയിമുകളില്‍ വളരെ താല്പര്യമുണ്ടായിരുന്ന യുവാവിന്റെ കയ്യില്‍ കാണാതാവുമ്പോള്‍ മൊബൈലുണ്ടായിരുന്നു.
രാവിലെ മുതല്‍ വൈകിട്ട് വരെ വീടിന്റെ പരിസരത്ത് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. മൊബൈല്‍ റേഞ്ച് നോക്കി പുറത്തേക്ക് പോയി എന്തെങ്കിലും അപകടത്തില്പ്പെട്ടതാകുമോ എന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് അധികം വീടുകള്‍ ഇല്ലാത്തത് കൊണ്ട് അപകടത്തില്‍പ്പെട്ടാലും നിലവിളി ശബ്ദം ആരും കേള്‍ക്കാനിടയില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്തെങ്കിലും കാരണങ്ങളാല്‍ യുവാവ് സ്വയം മാറി നില്ക്കുകയാണോ എന്നതിനുളള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. വനപ്രദേശമായതിനാല്‍ മൃഗങ്ങളുടെ ആക്രമണത്തിനോ മറ്റോ ഇരയായോ എന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ വന്യജീവി ആക്രമണം നടക്കാനുളള സാധ്യത വെറും 10 ശതമാനത്തില്‍ താഴെ മാത്രമാണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മി
തിരച്ചില്‍ വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകളിലേക്കാണ് ഇനി പോലീസ് കടക്കുന്നത്. അതിനൊപ്പം ബന്ധുക്കളേയും പ്രദേശവാസികളേയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. പ്രത്യേക കേസായി പരിഗണിച്ച് അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ അറിയിച്ചു.
ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!