കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്ഷയ്ക്ക് അംഗീകാരം നേടിക്കൊടുത്തത് ഇന്ത്യൻ കർഷകന്റെ ആ ചിത്രം; ശിശുദിനത്തിൽ വര സ്റ്റാമ്പായി തെളിയും

അക്ഷയ്ക്ക് അംഗീകാരം നേടിക്കൊടുത്തത് ഇന്ത്യൻ കർഷകന്റെ ആ ചിത്രം; ശിശുദിനത്തിൽ വര സ്റ്റാമ്പായി തെളിയും

Google Oneindia Malayalam News

കൊല്ലം: വരുന്ന നവംബർ 14 ലെ ശിശുദിനസ്റ്റാമ്പിൽ ഇത്തവണ തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്ത് വീട്ടിൽ അക്ഷയ് ബി പിള്ളയുടെ മനസ്സ് കൊണ്ട് വരച്ച ചിത്രം. വെറും 12 വയസ്സ് മാത്രം പ്രായമുളള ഈ ചുണകുട്ടനായ മുടുക്കൻ പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പാടത്ത് കൃഷിയിടത്തിലേക്ക് നോക്കി ഇരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ് അക്ഷയ് ബി പിള്ളയ്ക്ക് അംഗീകാരം നേടിക്കൊടുത്ത് എങ്ങും പ്രസ്തമാക്കി തീർത്തത്.

1

'ഇന്ത്യൻ കർഷകൻ ഒരു നേർക്കാഴ്ച' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശിശുദിനസ്റ്റാമ്പ് - 2021 രൂപ കല്പന ചെയ്യുന്നതിനായി സംസ്ഥാന ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിലാണ് അക്ഷയുടെ ഈ ചിത്രത്തെ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നും ഉണ്ടായിരുന്ന 529 മത്സരാർഥികളെ പിന്നിലാക്കി കൊണ്ട് അക്ഷയ് വരച്ച ചിത്രം 2021 ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തു. സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ആണ് വിജയിയെ തിരഞ്ഞെടുത്തത്.

പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇറക്കി ബിജെപി ; അമിത് ഷാ പ്രവർത്തകരുമായി വാരാണസിയിൽ ചർച്ചപുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇറക്കി ബിജെപി ; അമിത് ഷാ പ്രവർത്തകരുമായി വാരാണസിയിൽ ചർച്ച

2

നവംബർ 14 ശിശുദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാന വിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. ഒപ്പം 14 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരായ വീണാ ജോർജ്, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ അക്ഷയ് വരച്ച ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനം ചെയ്യും.

പാവാട എപ്പോഴും അസൗകര്യമാണ്; എല്ലാവര്‍ക്കും ഒരേവേഷം അതാണ് വേണ്ടത്, തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍പാവാട എപ്പോഴും അസൗകര്യമാണ്; എല്ലാവര്‍ക്കും ഒരേവേഷം അതാണ് വേണ്ടത്, തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
3

ഷാർജയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന തൃക്കരുവ തെക്കേച്ചേരി തോട്ടുവാഴത്ത് വീട്ടിൽ ബിജു പി. പിള്ളയുടേയും അഞ്ജുവിന്റേയും മൂത്ത മകനാണ് അക്ഷയ്. നേരത്തേ ഡിഗ്രി തലത്തിൽ വരെയുള്ളവർ പങ്കെടുത്ത ചിത്രരചനാ മത്സരത്തിലും അക്ഷയ് സമ്മാനം നേടിയിട്ടുണ്ട്. ഏക സഹോദരി അക്ഷിത ബി. പിള്ള പ്രാക്കുളം ഗവ. എൽ.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.

English summary
Akshay who draw picture of an Indian farmer will appear as a stamp On Children's Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X