Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷകനെ മർദിച്ചെന്ന്‌ ആരോപണം: കൊല്ലത്ത് 4 പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ മർദിച്ചെന്ന ആരോപണം നേരിടുന്ന കരുനാഗപ്പള്ളി എസ് എച്ച് ഒ. ജി. ഗോപകുമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എസ്.ഐ അലോഷ്യസ് അലക്‌സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്‌പെൻഡ് ചെയ്തു. എ.ഡി.ജി.പി വിജയ് സാഖറെയാണ് ഉത്തരവിറക്കിയത്. സംഭവം ദക്ഷിണ മേഖല ഡിഐജി അന്വേഷിക്കും. പൊലീസിലെ എതിർപ്പ് മറികടന്നാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സസ്‌പെൻഷൻ അപലപനീയമാണെന്നും പിൻവലിക്കണമെന്നും ഐപിഎസ് അസോസിയേഷൻ പറഞ്ഞു.

കൊല്ലം ജില്ലാകോടതിയിൽ സെപ്തംബർ ആദ്യത്തിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ പൊലീസുകാരെ തടയുകയായിരുന്നു. സംഘർൽത്തിന് ഇടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അഭിഭാഷകർ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു.ആഗസ്റ്റ് ഏഴിനുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയിൽ സംഘർഷം അരങ്ങേറിയത്.

kolalm

കരുനാഗപ്പള്ളിയിലുള്ള അഡ്വ. എസ്. ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മർദിച്ചതായി ആരോപണം ഉയരുകയും പൊലീസിനെതിരെ അഭിഭാഷകൻ പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, അഭിഭാഷകൻ മദ്യപിച്ച് റോഡിൽ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മർദിച്ചിട്ടുണ്ടെന്നും പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയായിരുന്നു.

നേരത്തെ, നിയമമന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർ തുടർന്നുവരുന്ന ബഹിഷ്‌കരണസമരം പിൻവലിക്കാനും തീരുമാനമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+