'ഭർത്താവിനെ പോലീസ് അന്യായമായി കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നു';പോസ്റ്റുമായി ബിന്ദു കൃഷ്ണ
കൊല്ലം; ഭർത്താവ് കൃഷ്ണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് അന്യായമായാണ് ഭര്‍ത്താവിനെതിരായ നടപടിയെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദുവിന്റെ പ്രതികരണം. തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറിയാണ് ബിന്ദു കൃഷ്ണയുടെ ഭർത്താവ് അഡ്വ കൃഷ്ണകുമാർ.

'മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മംഗലാപുരം തോന്നയ്ക്കലിൽ വച്ച് തിരുവന്തപുരം ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ കിച്ചു ഏട്ടനെ അന്യായമായി മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കുകയും ഇപ്പോൾ കഠിനംകുളം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്', ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൃഷ്ണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. തോന്നയ്ക്കല്‍ കുമാരനാശന്‍ 150-ാം ജന്മവാര്‍ഷിക പരിപാടിക്കിടെയാണ് സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. വൈകീട്ട് 3.30 ഓടെയായിരുന്നു പരിപാടി ആരംഭിച്ചത്.
എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് കൃഷ്ണകുമാറിനെ കരുതൽ തടങ്കലിൽ വെച്ചിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളെ തുടർന്ന് കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏർപ്പെടുത്തിയത്.
കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും
തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിലാണ് മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും നടന്നത്. ചടങ്ങിൽ കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ആശാൻ കാവ്യശിൽപം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ആശാൻ സ്‌മാരകത്തിൽ 25 വർഷംകൊണ്ടാണ് ശിൽപം നിർമ്മിച്ചത്. 1997ലാണ് നിർമാണം ആരംഭിച്ചത്. പല കാരണത്താൽ നിർമാണം നീണ്ടെങ്കിലും പ്രതിഫലമില്ലാതെയാണ് ശിൽപം പൂർത്തിയാക്കിയത്. 39.18 അടി നീളവും 37 മീറ്റർ വീതിയുമുള്ള ശിൽപ്പത്തിന് 88 ലക്ഷം രൂപയാണ് ആകെ നിർമാണച്ചെലവായതെന്ന് ആശാൻ സ്മാരക സമിതി ഭാരവാഹികൾ പറഞ്ഞു.
'നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ












Click it and Unblock the Notifications