Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയില്‍ 247 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കം വഴി 234 പേര്‍ക്ക് രോഗം, 117 പേര്‍ക്ക് രോഗമുക്തി

കൊല്ലം: ജില്ലയില്‍ 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 117 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒന്‍പതു പേര്‍ക്കും സമ്പര്‍ക്കം വഴി 234 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 39 പേര്‍ക്കാണ് രോഗബാധ. പട്ടത്താനം, അയത്തില്‍, കാവനാട് ഭാഗങ്ങളില്‍ അഞ്ചുവീതവും മങ്ങാട്, കടപ്പാക്കട, ആശ്രാമം എന്നിവിടങ്ങളില്‍ നാലുവീതവും ശക്തികുളങ്ങര-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

covid

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-10, പുനലൂര്‍-എട്ട്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെട്ടിക്കല, മേലില ഭാഗങ്ങളില്‍ ഒന്‍പതുവീതവും പിറവന്തൂര്‍, അലയമണ്‍, മയ്യനാട്, ശാസ്താംകോട്ട, ഓച്ചിറ എന്നിവിടങ്ങളില്‍ ഏഴുവീതവും കരവാളൂര്‍, വെളിനല്ലൂര്‍, പത്തനാപുരം, തഴവ, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ആറുവീതവും ഏരൂര്‍, ആദിച്ചനല്ലൂര്‍, കുണ്ടറ പ്രദേശങ്ങളില്‍ അഞ്ചുവീതവും വിളക്കുടി, തൃക്കരുവ, കുളത്തൂപ്പുഴ, ഇളമാട് എന്നിവിടങ്ങളില്‍ നാലുവീതവും ഇട്ടിവ, ശൂരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി, പോരുവഴി, നെടുവത്തൂര്‍, നെടുമ്പന, തൊടിയൂര്‍, ചിറക്കര, ചടയമംഗലം, കുലശേഖരപുരം, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, അഞ്ചല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 4947 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 19 ആരോഗ്യപ്രവര്‍ത്തകരും നാലു മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 2720 പേരും 60 വയസിന് മുകളിലുള്ള 1931 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 27 ആരോഗ്യപ്രവര്‍ത്തര്‍ക്കും എട്ടു മുന്നണിപ്പോരാളികള്‍ക്കും നാലു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 89 പേര്‍ക്കും 60 വയസിന് മുകളിലുള്ള 144 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+