സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്!
കൊല്ലം: ഒരു മാസത്തിനിടെ രണ്ട് തവണയാണ് അഞ്ചല്‍ സ്വദേശിനിയായ 25കാരി ഉത്രയെ വിഷപ്പാമ്പ് കടിച്ചത്. ആദ്യത്തെ തവണ ഉത്ര മരണത്തില്‍ നിന്ന് അത്ഭുതകരമായി തിരികെ വന്നു. എന്നാല്‍ രണ്ടാം തവണ ഉത്ര മരണത്തിന് കീഴടങ്ങി.
ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവ് സൂരജിനെയാണ് ഉത്രയുടെ കുടുംബം സംശയിക്കുന്നത്. ഉത്രയെ മനപ്പൂര്‍വ്വം അപായപ്പെടുത്തിയതായാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. സംഭവ ദിവസം വീട്ടിലേക്ക് വരുമ്പോള്‍ സൂരജിന്റെ കയ്യിലുണ്ടായിരുന്ന വലിയ ബാഗില്‍ എന്താണ് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണ സംഘം. വിശദാംശങ്ങളിലേക്ക്..

പാമ്പ് കടിച്ചത് അറിഞ്ഞില്ല
അടൂര്‍ പറക്കോട് ആണ് സൂരജിന്റെ വീട്. ഇവിടെ വെച്ചാണ് ആദ്യം ഉത്രയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. എന്നാല്‍ പാമ്പ് കടിയേറ്റത് ഉത്ര അറിഞ്ഞിരുന്നില്ല. ബോധം കെട്ട് വീണ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അറിയുന്നത്. 16 ദിവസം ചികിത്സ കഴിഞ്ഞതിനെ തുടര്‍ന്ന് ഉത്ര സ്വന്തം വീട്ടിലേക്കാണ് പോയത്.

ഒരു വലിയ ബാഗ്
ഉത്ര മരിച്ച ദിവസം വീട്ടിലേക്ക് വന്ന സൂരജിന്റെ കയ്യില്‍ ഒരു വലിയ ബാഗ് ഉണ്ടായിരുന്നതായി ഉത്രയുടെ വീട്ടുകാര്‍ പറയുന്നു. ആ ബാഗില്‍ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നതായാണ് വീട്ടുകാര്‍ പറയുന്നത്. മാത്രമല്ല സൂരജിന്റെ അന്നത്തെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു.

പാമ്പുകളോട് പ്രത്യേക താല്‍പര്യം
സൂരജിന് പാമ്പുകളോട് പ്രത്യേക താല്‍പര്യം ഉണ്ടെന്നാണ് പറയുന്നത്. ഇയാള്‍ വിഷപ്പാമ്പുകളെ കുറിച്ച് യൂട്യൂബിലും മറ്റും തിരഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇയാള്‍ക്ക് പാമ്പുകളെ എളുപ്പത്തില്‍ പിടികൂടാനും സൂക്ഷിക്കാനും അറിവുണ്ട് എന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വലിയ ബാഗില്‍ മൂര്‍ഖന്‍ ആയിരുന്നോ
സൂരജിന്റെ വീട്ടില്‍ വെച്ച് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് ഉത്രയെ കടിച്ചത് എങ്കില്‍ രണ്ടാമത്തേത് മൂര്‍ഖന്‍ ആയിരുന്നു. സൂരജിന് പാമ്പ് പിടുത്തക്കാരുമായി അടുപ്പമുണ്ട് എന്നാണ് ഉത്രയുടെ അച്ഛനായ വിജയസേനന്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സൂരജ് അന്ന് വീട്ടിലേക്ക് കൊണ്ട് വന്ന വലിയ ബാഗില്‍ മൂര്‍ഖന്‍ ആയിരുന്നോ ഉണ്ടായിരുന്നത് എന്ന് അറിയേണ്ടതുണ്ട്.

ജനാലകള്‍ തുറന്നത്
കൊല്ലപ്പെട്ട ദിവസം രാത്രി ഉത്ര സൂരജിനൊപ്പം ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. ടൈല്‍ പാകിയതും എസി ഉളളതുമായ കിടപ്പ് മുറിയാണിത്. അന്ന് ഉത്രയുടെ അമ്മ കിടപ്പ് മുറിയുടെ ജനാലകള്‍ അടച്ചിരുന്നു. എന്നാല്‍ രാത്രി ജനാലകള്‍ സൂരജ് തുറന്നു. എസിയുളള മുറിയില്‍ സൂരജ് ജനാലകള്‍ തുറന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.












Click it and Unblock the Notifications