കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃദ്ധസദനങ്ങളുടെ കുറവുകള്‍ പരിഹരിച്ച് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ഇപി ജയരാജൻ; ഗ്രാമപഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നെന്ന് മന്ത്രി!!

  • By Desk
Google Oneindia Malayalam News

കൊല്ലം: വൃദ്ധസദനങ്ങളുടെ കുറവുകള്‍ പരിഹരിച്ച് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഇഞ്ചവിള വൃദ്ധ സദനത്തിലെ നവീകരിച്ച മന്ദിരത്തിന്റേയും പുതിയ ബ്ലോക്കിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

<strong>നിലനിൽപ്പിനുവേണ്ടി പിണറായി വർഗീയത കളിക്കുന്നെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ട്രേറ്റ് ഉപരോധിച്ചു!</strong>നിലനിൽപ്പിനുവേണ്ടി പിണറായി വർഗീയത കളിക്കുന്നെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ട്രേറ്റ് ഉപരോധിച്ചു!

മാതൃകാപരമായാണ് ഇവിടുത്തെ സദനം പ്രവര്‍ത്തിക്കുന്നത്. ഗ്രാമപഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുകയാണ്. വൃദ്ധജനങ്ങള്‍ക്ക് ആശ്വാസം പകരാനാകുംവിധം ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടര്‍ന്ന് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

EP Jayarajan

അന്തേവാസികളുടെ എണ്ണം ഇരട്ടിയാക്കിയുള്ള പ്രവര്‍ത്തനമാണ് ഇവിടുത്തെ വൃദ്ധസദനത്തിന്റെ പ്രത്യേകതയെന്ന് ഇവിടെ നിര്‍മിച്ച മോഡുലാര്‍ കിച്ചന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലിഫ്റ്റ്, റാംപ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം കൂടി ഇവിടെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍ പിള്ള, കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എല്‍. സജികുമാര്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ കെ. തങ്കപ്പനുണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, തങ്കമണി ശശിധരന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ ഓഫീസര്‍ എം. ഗീതാകുമാരി, വൃദ്ധസദനം സൂപ്രണ്ട് എം. സന്തോഷ് കുമാര്‍, ബി.ഡി.ഒ എം.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
EP Jayarajan said that all facilities would be made to old age homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X