Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, 3 പേർക്ക് വെട്ടേറ്റു, ഒരാൾ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് പേരെ വെട്ടേറ്റ് മരിച്ച നിലയില്‍ ആണ് വീടിനുളളില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലാണ്. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രനേയും ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തി. രാജേന്ദ്രന്‍, രാജേന്ദ്രന്റെ ഭാര്യ അനിത, മക്കളായ അമൃത, ആദിത്യ രാജ് എന്നിവരാണ് മരണപ്പെട്ടത്.

രാജേന്ദ്രനെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയും മക്കളും വെട്ടേറ്റാണ് മരിച്ചിരിക്കുന്നത്. ഭാര്യയേയും മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ തൂങ്ങി മരിച്ചതാണ് എന്നാണ് കരുതുന്നത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ആരെയും പുറത്ത് കാണാതെ വന്നപ്പോള്‍ അയല്‍വാസികളില്‍ ചിലര്‍ ഇവിടേക്ക് എത്തുകയായിരുന്നു. വീട്ടിനകത്ത് നിന്ന് ശബ്ദമൊന്നും കേള്‍ക്കാത്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

66

Recommended Video

cmsvideo
    കൊല്ലത്ത് ഉരുൾപൊട്ടലിൽ വീട് ഒലിച്ചു പോയി, ദൃശ്യങ്ങൾ | Oneindia Malayalam

    ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം നടന്നത് എന്നാണ് പോലീസ് കരുതുന്നത്. വെട്ടുകത്തി കൊണ്ട് രാജേന്ദ്രന്‍ മറ്റുളളവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വെട്ടുകത്തി പോലീസ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തം കഴുകി കളഞ്ഞ് വൃത്തിയാക്കിയ നിലയില്‍ ആയിരുന്നു. ഭാര്യ അനിതയുടേയും മകന്‍ അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത് കിടപ്പ് മുറിയില്‍ ആയിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നിലുളള കാരണം പോലീസ് അന്വേഷിക്കുകയാണ്.

    സാമ്പത്തിക പ്രശ്‌നങ്ങള്‍ ഈ കുടുംബത്തിന് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. രാജേന്ദ്രന്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്. മകന്‍ ആദിത്യരാജിന് ഒരു കടയില്‍ ജോലിയുണ്ട്. ഇവര്‍ താമസിക്കുന്ന വീടിന് തൊട്ടടുത്ത് തന്നെ മറ്റ് വീടുകള്‍ ഉണ്ട്. എന്നാല്‍ നിലവിളിയോ മറ്റ് ശബ്ദങ്ങളോ അയല്‍ക്കാര്‍ ആരും തന്നെ കേട്ടിട്ടില്ലെന്നാണ് പറയുന്നത്. അതേസമയം രാജേന്ദ്രന് മാനസിക അസ്വാസ്ഥ്യം ഉളളതായി ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊട്ടാരക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+