Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം കൊടുക്കുന്ന കല്ല്യാണത്തിൽ പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യമുണ്ടാകണം; വികാരഭരിതനായി ഗവർണർ

സ്ത്രീധനം കൊടുക്കുന്ന കല്ല്യാണത്തിൽ പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യമുണ്ടാകണം;വികാരഭരിതനായി ഗവർണർ

കൊല്ലം: സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മമയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ്മയ തനിക്ക് മകളെ പോലെയാണെന്നും കേരളത്തിലെ എല്ലാ പെൺകുട്ടികളും തനിക്ക് മകളെ പോലെ തന്നെയാണെന്നും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.

Mohammed Arif Khan

സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. പല മേഖലകളിലും മുന്നിലായ കേരളത്തില്‍ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ മാത്രമാണ് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആണ്‍വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

"സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണം. വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം എല്ലാ കാര്യത്തിലും മുന്‍പന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്." ഗവർണർ പറഞ്ഞു.

സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നതായും പറഞ്ഞ ഗവർണർ, സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാവണമെന്നും ഗവർണർ.

ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Police's doubts in vismaya case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+