സ്ഥലസൗകര്യമില്ലാത്ത വീടുകളിലെ മൃതദേഹ സംസ്കാരത്തിന് കർശന നിയന്ത്രണം
കൊല്ലം: കോർപറേഷൻ പരിധിയിൽ സ്ഥലസൗകര്യമില്ലാത്തവരും വീടുകളിൽ മൃതദേഹ സംസ്കാരം നടത്തുന്നതിനെതിരെ മുനിസിപ്പൽ ആക്ട് പ്രകാരം കർശന നിയന്ത്രണം ഏർപ്പെടുത്തും എന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷൻ കൗൺസിലിൽ ശ്മശാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അജണ്ടയിലെ ചർച്ചയിലാണ് മേയർ ഇക്കാര്യം അറിയിച്ചത്.
50 മീറ്റർ ദൂരപരിധിക്കുള്ളിൽ വീടുകൾ ഉണ്ടെങ്കിൽ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ സംസ്കാരം അനുവദിക്കില്ലെന്നും മൃതദേഹാവശിഷ്ടങ്ങൾ മണ്ണിൽ അലിഞ്ഞുചേരാത്ത കോൺക്രീറ്റ് കല്ലറ, ഗ്യാസ് ക്രിമറ്റോറിയം എത്തിച്ചുള്ള സംസ്കാരം എന്നിവക്ക് 25 മീറ്റർ ദൂരപരിധി മതിയാക്കുമെന്നുമാണ് തീരുമാനം.
13

ഈ നിയന്ത്രണം മറികടക്കുന്നതിന് കൗൺസിലർമാർ ശുപാർശ നൽകരുതെന്നും കോർപറേഷൻ ശ്മശാനങ്ങളിൽ സംസ്കാരം നടത്തുന്നതിനാകണം പ്രോത്സാഹനം നൽകേണ്ടതെന്നും മേയർ പറഞ്ഞു. പോളയത്തോട് ശ്മശാനത്തിൽ ചൂളയിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് ആളുകൾ വിമുഖത കാട്ടുന്നത് തുടർന്നും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
മൃതദേഹ അവശിഷ്ടങ്ങൾ കുന്നുകൂടുന്നതിനും ശ്മശാനത്തിന്റെ നാശത്തിനും ഇത് വഴിവെക്കുന്നതുൾപ്പെടെ പ്രശ്നങ്ങൾ കൗൺസിലർമാരായ എം.എച്ച്. നിസാമുദ്ദീൻ, എ. നൗഷാദ്, സുനിൽ ജോസ്, കുരുവിള ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ ജി. ഉദയകുമാർ, യു. പവിത്ര എന്നിവർ പറഞ്ഞു. മുളങ്കാടകം ശ്മശാനത്തിൽ ചൂള ഉപയോഗം കൃത്യമായി നടക്കുന്നതുപോലെ പോളയത്തോടും കർശനമാക്കുമെന്നാണ് മേയർ പറഞ്ഞത്. ഗ്യാസ് ക്രിമറ്റോറിയം ഉപയോഗിക്കാനും നടപടി ഉണ്ടാവും.
വീടുകളിൽ ഗ്യാസ് ക്രിമറ്റോറിയം എത്തിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കുമെന്നും ശ്മശാനങ്ങളുടെ ചുമതല ഓരോ ഹെൽത്ത് ഇൻസ്പെക്ടർക്കും എ.ഇക്കും നൽകുമെന്നും മുളങ്കാടകം, പോളയത്തോട്, ആക്കോലിൽ ശ്മശാനങ്ങൾ സൗന്ദര്യവത്കരണത്തിന് പദ്ധതി തയാറാക്കുമെന്നും വ്യക്തമാക്കി...
മുണ്ടയ്ക്കൽ പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ മനസ്സിലാക്കാൻ മേയറുടെ നേതൃത്വത്തിൽ അടിയന്തര സന്ദർശനം നടത്തി വേണ്ട നടപടി എടുgക്കുമെന്നും വ്യക്തമാക്കി. മൂടപ്പെട്ടതും കൈയേറിയതുമായ പൊതുകിണറുകൾ കണ്ടെത്തുകയും അവയെ പൂർവസ്ഥിതിയിലാക്കുകയും ചെയ്യും . ചാത്തിനാംകുളം ആയുർവേദ ആശുപത്രിയിൽ അടിയന്തരമായി ഫാർമസിസ്റ്റിനെ നിയമിക്കാൻ നടപടിയെടുക്കാനും നടിപടി ഉണ്ടാവും.












Click it and Unblock the Notifications