സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. 2023ൽ രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.
1927 ഏപ്രിൽ 30 ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിന്റെയും ഖദീജ ബീവിയുടേയും മകളായി ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് സ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി.

തിരുവനന്തപുരം യൂണിവേഴ്സിറ്രി കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1950 ൽ അഭിഭാഷകയായി എന്റോൾ ചെയ്തു. 1958 ൽ സബോർഡിനേറ്റ് മുൻസിഫായി നിയമനം നേടി. 1968ൽ സബോർഡിനേറ്റ് ജഡ്ജായി സ്ഥാനക്കയറ്റം നേടി.
1972 - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി. 1974 ൽ ജില്ലാ സെഷൻസ് ജഡ്ജിയായി. 1983 ആഗസ്റ്റ് 4 ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. 1989 ഏപ്രിൽ 30 ന് വിരമിച്ചെങ്കിലും 1989 ഒക്ടോബർ 6 ന് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി. ഇന്ത്യയുടെ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായിരുന്നു ഫാത്തിമ ബീവി. 1992 ഏപ്രില്ഡ 29 ന് വിരമിച്ചു.












Click it and Unblock the Notifications