• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിനെ നിലം തൊടീക്കില്ലന്നുറച്ച് സിപിഎം..കൊല്ലത്ത് മുകേഷ് തന്നെ..ചവറയിൽ ഡോ സുജിത്,സ്ഥാനാർത്ഥികൾ ഇവർ

Google Oneindia Malayalam News

കൊല്ലം; സംസ്ഥാനത്ത് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മിന്നും പ്രകടനം കാഴ്ച വെച്ച ജില്ലയാണ് കൊല്ലം. ആകെയുള്ള 11 സീറ്റും പിടിച്ച് കൊണ്ടായിരുന്നു എൽഡിഎഫ് ഇവിടെ പ്രതിപക്ഷത്തെ തറപറ്റിച്ചത്. ഇത്തവണയും സമാന വിജയം ആവർത്തിക്കുമെന്നാണ് മുന്നണി അവകാശപ്പെടുന്നത്. മണ്ഡലം ഉറപ്പിക്കാനായി പുതുമുഖങ്ങളേയും പഴയ മുഖങ്ങളേയും ഒരുപോലെ ഇറക്കാനാണ് ഇടതുപക്ഷത്തിന്റെ ഒരുക്കം. ഇതിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളിളെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് തിരുമാനമായിട്ടുണ്ട്.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

നാല് സീറ്റുകൾ

നാല് സീറ്റുകൾ

കൊല്ലത്ത് കഴിഞ്ഞ തവണ നാല് സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചിരുന്നത്. കൊല്ലം, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര സീറ്റുകളിലായിരുന്നു ഇത്.. എന്നാൽ ഇത്തവണ 5 സീറ്റുകളിൽ പാർട്ടി മത്സരിക്കും. ചവറയിലാണ് സിപിഎം അധികമായി മത്സരിക്കുന്നത്. എൻ വിജയൻപിള്ളയുടെ മരണത്ത തുടർന്നാണ് സിപിഎം ചവറ ഏറ്റെടക്കുന്നത്.

സിപിഎമ്മിന്റെ ആദ്യ പരിഗണന

സിപിഎമ്മിന്റെ ആദ്യ പരിഗണന

2016 ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച വിജയൻ പിള്ള 6189 വോട്ടുകൾക്ക് ആർഎസ്പി നേതാവ് ഷിബുബേബി ജോണിനെ ഇവിടെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് സിഎംപി സിപിഎമ്മിൽ ലയിച്ചു. അതുകൊണ്ട് തന്നെ ചവറയിൽ പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി വേണമെന്നാണ് എൽഡിഎഫിലെ ആവശ്യം. അന്തരിച്ച വിജയന്‍പിള്ളയുടെ മകന്‍ ഡോ. സുജിത്ത് വിജയനാണ് സിപിഎമ്മിന്റെ ആദ്യ പരിഗണന.

ധാരണ ആയിട്ടില്ല

ധാരണ ആയിട്ടില്ല

അതേസമയം ഏത് ചിഹ്നം നല്‍കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. അത് സംസ്ഥാന കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാൻ സാധിച്ചില്ലേങ്കിൽ ഇടത് സ്വതന്ത്രനായിട്ടാകും ഡോ സുജിത് ചവറയിൽ നിന്ന് ജനവിധി തേടുക.അതേസമയം ഇത്തവണ കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നായ കൊല്ലത്ത് നിലവിലെ എംഎൽഎയും നടനുമായ മുകേഷിനെ തന്നെ സിപിഎം മത്സരിപ്പിക്കും.

കൊല്ലം മണ്ഡലത്തിൽ

കൊല്ലം മണ്ഡലത്തിൽ

പൊടിപാറുന്ന പോരാട്ടത്തിനായിരുന്നു 2016 ൽ കൊല്ലം നിയമസഭ മണ്ഡലം സാക്ഷ്യം വഹിച്ചത്.എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചാണ് മുകേഷ് എൽഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തിയത്.മുകേഷിനെ ഇക്കുറി മത്സരിപ്പിക്കേണ്ടതില്ലെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചർച്ചകൾ.

വിജയ പ്രതീക്ഷ

വിജയ പ്രതീക്ഷ

എന്നാൽ മുകേഷ് മത്സരിച്ചാൽ ഇക്കുറിയും വിജയ പ്രതീക്ഷ ഉണ്ടെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിൽ ബിന്ദു കൃഷ്ണയാണ് കൊല്ലത്തിനായി ചരടുവലിക്കുന്നത്. കെപിസിസി സെക്രട്ടറിയും മുൻ ഡിസിസി അധ്യക്ഷനുമായ ശൂരനാട് രാജശേഖരും കഴിഞ്ഞ തവണ മത്സരിച്ച സൂരജ് രവിയും സീറ്റിനായി രംഗത്തുണ്ട്. പിസി വിഷ്ണുനാഥിനും കൊല്ലത്ത് മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്.

വീണ്ടും അവസരം നൽകും

വീണ്ടും അവസരം നൽകും

മുകേഷിന്റെ താരപ്രഭയിലും വീശിയടിച്ച ഇടത് തരംഗത്തിലും ആണ് അന്ന് നടൻ ജയിച്ച് കയറിയതെന്നും എന്നാൽ നിലവിൽ മുകേഷിനും സർക്കാരിനും എതിരായ ജനവികാരം സിപിഎമ്മിന് ഇവിടെ തിരിച്ചടിയാകുമെന്ന പ്രതീക്ഷ കോൺഗ്രസും മണ്ഡലത്തിൽ പുലർത്തുന്നുണഅട്.അതേസമയം ഇത്തവണ കുണ്ടറയിൽ മന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്ക് ഒരു അവസരം കൂടി നൽകിയേക്കും.

ഇളവ് വേണമെന്ന്

ഇളവ് വേണമെന്ന്

മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. 2016 ൽ 30,460 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിജയം.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും സിപിഎമ്മിന് ആവശം നൽകുന്നുണ്ട്. എൽഡിഎഫിന് 63208 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ലഭിച്ചത്. യുഡിഎഫിന് 50705 വോട്ടുകളും എൻഡിഎ 32740 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണയെക്കാൾ 12503 വോട്ടുകളാണ് എൽഡിഎഫ് ഇവിടെ അധികമായി നേടിയത്.

മൂന്ന് ടേം പൂർത്തിയാക്കി

മൂന്ന് ടേം പൂർത്തിയാക്കി

കൊട്ടരക്കരയിൽ മൂന്ന് ടേം പൂർത്തിയാക്കിയ ഐഷ പോറ്റിയെ ഇത്തവണ മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നു. പകരം കെഎൻ ബാലഗോപാലിന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. അതേസമയം സംസ്ഥാന കമ്മിറ്റിയംഗം ആയതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തിൽ തിരുമാനമെടുക്കുക.അതേസമയം
കൊട്ടാരക്കരയിൽ ഗണേഷ് കുമാറിനെ പരിഗണിക്കുന്നതായിരുന്നു നേരത്തേ ചർച്ചകൾ ഉണ്ടായിരുന്നു.

കേരള കോൺഗ്രസ് തട്ടകം

കേരള കോൺഗ്രസ് തട്ടകം

കേരള കോൺഗ്രസ് ബിയുടെ തട്ടകമായിരുന്നു കൊട്ടാരക്കര. യുഡിഎഫിലായിരുന്നപ്പോൾ രണ്ട് തവണയും ഇവിടെ നിന്ന് പാർട്ടി സ്ഥാനാർത്ഥികളാണ് മത്സരിച്ചിരുന്നത്. 1977 മുതൽ 2001 വരെ തുടർച്ചയായ ഏഴ് തവണയാണ് മണ്ഡലത്തിൽ നിന്നും ബാലകൃഷ്ണപിള്ള വിജയിച്ചത്. എട്ടാം തവണ സിപിഎമ്മിലെ ഐഷ പോറ്റിയോട് പരാജയം രുചിച്ചു. അന്ന് സിപിഎമ്മിന് വേണ്ടി പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ വിജയമായിരുന്നു ഐഷ നേടിയത്.

കെഎൻ ബാലഗോപാലിനെ

കെഎൻ ബാലഗോപാലിനെ

പിന്നീട് പാർട്ടിക്ക് അവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വൻ ഭൂരിപക്ഷത്തിലായിരുന്നു മൂന്ന് തവണയും അവർ മണ്ഡലത്തിൽ വിജയിച്ച് കയറിയത്. അതേസമയം ഗണേഷ് കുമാറിനെ മാറ്റുന്നതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി സിപിഎമ്മിനുണ്ട്. പത്തനാപുരത്ത് നിന്ന് ഗണേഷ് മാറിയാൽ കെഎന്‍ ബാലഗോപാലിനെ കൊട്ടാരക്കയില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് സിപിഎം ശ്രമം.

രണ്ട് മണ്ഡലങ്ങളും

രണ്ട് മണ്ഡലങ്ങളും

മുന്‍പ് അടൂരില്‍ നിന്ന് നിയമസഭയിലേക്കും കൊല്ലത്ത് നിന്നും ലോക്സഭയിലേക്കും മത്സരിച്ച ബാലഗോപാല്‍ രണ്ട് തവണയും പരാജയപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ ഇത്തവണ ഉറച്ച സീറ്റ് അദ്ദേഹത്തിന് നൽകാനുള്ള നീക്കത്തിലാണ് സിപിഎം. പത്തനാപുരത്ത് ബാലഗോപാലും കൊട്ടാരക്കരയിൽ നിന്ന് ഗണേഷും മത്സരിച്ചാൽ ഇരുമണ്ഡലങ്ങളും നിലനിർത്താമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്.

ഇരവിപുരത്ത് നൗഷാദ്

ഇരവിപുരത്ത് നൗഷാദ്

അതേസമയം ഇരവിപുരത്ത് എം നൗഷാദിനെ തന്നെ വീണ്ടും മത്സരിപ്പിക്കും. കഴിഞ്ഞ തവണ 28803 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും യുഡിഎഫിൽ മുൻ മന്ത്രി ബാബു ദിവാകരൻ ആർ എസ് പി സ്ഥാനാർഥിയാകും...

Recommended Video

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

   എകെ ബാലന്റെ മണ്ഡലത്തിൽ സർപ്രൈസ് നീക്കവുമായി സിപിഎം; ബാലന്റെ ഭാര്യ ഡോ കെപി ജമീല സ്ഥാനാർത്ഥി? എകെ ബാലന്റെ മണ്ഡലത്തിൽ സർപ്രൈസ് നീക്കവുമായി സിപിഎം; ബാലന്റെ ഭാര്യ ഡോ കെപി ജമീല സ്ഥാനാർത്ഥി?

  പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?

  നടി ശില്‍പ്പ മഞ്ജുനാഥിന്റെ പുതിയ ചിത്രങ്ങള്‍

  English summary
  kerala assembly election 2021; actor mukesh will contest from kollam, cpm candidate list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X