കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജെ മേഴ്സിക്കുട്ടിയമ്മയെ പൂട്ടും; കുണ്ടറയില്‍ മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്,സാധ്യത ഇവർക്ക്

Google Oneindia Malayalam News

കൊല്ലം; കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം മിന്നും വിജയം നേടിയ ജില്ലയായിരുന്നു കൊല്ലം. ആകെയുള്ള 11 സീറ്റും വിജയിച്ച് കൊണ്ടായിരുന്നു എൽഡിഎഫ് തേരോട്ടം നടത്തിയത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും എൽഡിഎഫിന് അനുകൂലമാണ്. എന്നാൽ ഇടത് മുന്നണിയുടെ സീറ്റുകൾ ഇക്കുറി കുത്തനെ കുറയ്ക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കാനാണ് മുന്നണിയുടെ തിരുമാനം. ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന കുണ്ടറ മണ്ഡലത്തിൽ യുഡിഎഫ് ചർച്ചകൾ ഇങ്ങനെ

എൽഡിഎഫിനൊപ്പം

എൽഡിഎഫിനൊപ്പം

കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയോജക മണ്ഡലം. 2006 മുതൽ കുണ്ടറ മണ്ഡലം എൽഡിഎഫിനൊപ്പമാണ്. അന്ന് സിപിഎം നേതാവ് എം എ ബേബി കോൺഗ്രസ് സ്ഥാനാർഥി കടവൂർ ശിവദാസനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്.

2006 ൽ വിജയിച്ചത്

2006 ൽ വിജയിച്ചത്

14,869 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബേബിയുടെ വിജയം. പിന്നീട് 2011 ലും ബേബിയിലൂടെ തന്നെ സിപിഎം മണ്ഡലം നിലനിർത്തി.അന്ന് കോണ്‍ഗ്രസിന്റെ പി ജര്‍മ്മിയാസിനെ 14793 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

വോട്ടുകണക്കുകൾ

വോട്ടുകണക്കുകൾ

2016 ജെ മേഴ്‌സിക്കുട്ടിയമ്മ രാജ് മോഹന്‍ ഉണ്ണിത്താനെയും പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി.30,460 വോട്ടിന്റെ വോട്ടുകൾക്കായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിജയം. ഇത്തവണയും മണ്ഡലം നിലനിർത്തുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് എൽഡിഎഫിന്റെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ.

വിജയിച്ചത് എൽഡിഎഫ്

വിജയിച്ചത് എൽഡിഎഫ്

പെരിയം ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ പഞ്ചാത്തുകളിലും എൽഡിഎഫ് ആയിരുന്നു വിജയിച്ചത്. എൽഡിഎഫിന് 63208 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ലഭിച്ചത്. യുഡിഎഫിന് 50705 വോട്ടുകളും എൻഡിഎ 32740 വോട്ടുകളും നേടി. 12503 വോട്ടുകളാണ് എൽഡിഎഫ് ഇവിടെ അധികമായി നേടിയത്.

മത്സരിച്ചേക്കില്ല

മത്സരിച്ചേക്കില്ല

ഇത്തവണ എംഎ ബേബിയും ജെ മേഴ്സിക്കുട്ടിയമ്മയും മത്സരത്തിന് ഇറങ്ങിയേക്കില്ല. ഇവിടെ എൽഡിഎഫിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ഇത്തവണ എന്ത് സംഭവിച്ചാലും മണ്ഡലം പിടിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.സ്ഥാനാർത്ഥികളായി മൂന്ന് പേരുകളാണ് യുഡിഎഫ് ഇവിടെ പരിഗണിക്കുന്നത്.

സാധ്യതകൾ ഇവർക്ക്

സാധ്യതകൾ ഇവർക്ക്


മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗവുമായ ഫൈസല്‍ കുളപ്പാടം, ഡിസിസി വൈസ് പ്രസിഡന്റ് പി ജര്‍മ്മിയാസ് എന്നിവരുട പേരുകളാണ് പരിഗണിക്കുന്നത്. ഇവർ മൂന്ന് പേരും എ ഗ്രൂപ്പിൽ നിന്നുള്ളവരാണ്.

ആർഎസ്പിക്ക്

ആർഎസ്പിക്ക്

അതേസമയം മണ്ഡലത്തിൽ ആർഎസ്പിയെ മത്സരിപ്പിക്കാനുള്ള സാധ്യതകളും യുഡിഎഫിൽ പരിശോധിക്കുന്നുണ്ട്. കുണ്ടറ മണ്ഡലത്തിനായി ആർഎസ്പി ആവശ്യം ഉന്നയിച്ചിരുന്നു. ഒൻപത് തവണ മത്സരിച്ച് വിജയിച്ച ഇരവിപുരം കോൺഗ്രസിന് കൊടുത്ത് കുണ്ടറ ഏറ്റെടുക്കാനാണ് ആർഎസ്പിയുടെ താത്പര്യം.

ഇരവിപുരത്ത്

ഇരവിപുരത്ത്

1970 മുതല്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ഇരവിപുരം. 2016 ലും 1991 ലുമാണ് തോല്‍വി നേരിട്ടത്. 1991 ൽ ലീഗ് നേതാവായ പി കെ കെ ബാവ ആയിരുന്നു വിജയി.എന്നാൽ എൽഡിഎഫ് വിട്ടതോടെ ആർഎസ്പിക്ക് സീറ്റ് നഷ്ടമായി. ഈ സാഹചര്യത്തിലാണ് കുണ്ടറയ്ക്കായി ആർഎസ്പി അവകാശം ഉയർത്തുന്നത്.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election
കൊല്ലം വിട്ടുകൊടുക്കില്ല

കൊല്ലം വിട്ടുകൊടുക്കില്ല

ലോക്സഭ തിരഞ്ഞെടുപ്പിൽ എൻകെ പ്രേമചന്ദ്രന്റെ കൂറ്റൻ വിജയമാണ് ആർഎസ്പിയുടെ പ്രതീക്ഷ ഉയർത്തുന്നത്. കുണ്ടറ ലഭിച്ചില്ലേങ്കിൽ കൊല്ലം വേണമെന്ന ആവശ്യവും ആർഎസ്പി മുന്നോട്ട് വെയക്കുന്നുണ്ട്. എന്നാൽ കൊല്ലം സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്തേക്കില്ല.

English summary
Kerala assembly election 2021; Congress may give Kundara seat to RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X