Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ഇത്തവണ അമ്പരപ്പിക്കും; മന്ത്രിയും ഗണേഷുമടക്കം തോല്‍ക്കും, 8 ലേറെ സീറ്റില്‍ വിജയിക്കും:യുഡിഎഫ്

കൊല്ലം: 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ട ജില്ലകളില്‍ ഒന്നായിരുന്നു കൊല്ലം. ആകെയുള്ള 11 മണ്ഡലത്തില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. മറുവശത്ത് ഇത്തവണ അധികാരത്തിലേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന യുഡിഎഫിന് ജില്ലയില്‍ വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. ജില്ലയിലെ ഭൂരിപക്ഷം ജില്ലകളിലും ഇത്തവണ വിജയിത്തിലെത്താന്‍ കഴിയുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

11 ല്‍ എട്ട് മണ്ഡലങ്ങളിലും മുന്നണിക്ക് ഇത്തവണ വന്‍ വിജയം നേടാന്‍ സാധിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ചവറ, കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, പത്തനാപുരം, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് വിജയ പ്രതീക്ഷയുള്ളത്. ഭരണ വിരുദ്ധ തരംഗം ആഞ്ഞടിച്ചാല്‍ ജില്ലയില്‍ സീറ്റ് നില പത്തിലേക്ക് ഉയര്‍ന്നേക്കാമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

കോണ്‍ഗ്രസ് പൂജ്യം

കോണ്‍ഗ്രസ് പൂജ്യം

2011 ല്‍ യുഡിഎഫിന്‍റെ ഭാഗമായി ആര്‍എസ്പി ബിയും കേരള കോണ്‍ഗ്രസ് ബിയും ജയിച്ചിരുന്നെങ്കില്‍ പത്ത് വര്‍ഷമായി ജില്ലയില്‍ നിന്നും ഒരു എംഎല്‍എയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയതാണ്.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

കൊല്ലത്ത് മുകേഷിനെതിരെ ബിന്ദു കൃഷ്ണയ്ക്ക് മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. കുണ്ടറയില്‍ ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വിവാദം അടക്കം ഗുണം ചെയ്താല്‍ പിസി വിഷ്ണുനാഥിന് എളുപ്പത്തില്‍ വിജയിച്ച് കയറാം. ചവറയില്‍ ഷിബു ബേബി ജോണും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനും വിജയത്തിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി

സിആര്‍ മഹേഷ് മത്സരിക്കുന്ന കരുനാഗപ്പള്ളിയിലും മുന്‍തൂക്കമുണ്ട്. കഴിഞ്ഞ തവണ 1759 വോട്ടിന് തോറ്റ സിആര്‍ മഹേഷ് ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്നാണ് വോട്ടെടുപ്പിന് പിന്നാലെയുള്ള കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, ഇവിടെ എല്‍ഡിഎഫിലെ രാമചന്ദ്രനും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

ചവറയില്‍

ചവറയില്‍

ചവറയില്‍ കഴിഞ്ഞതവണ സിഎംപിയിലെ എന്‍ വിജയന്‍ പിള്ളയോടെ 6189 വോട്ടിനായിരുന്നു ഷിബു ബേബിജോണ്‍ തോറ്റത്. ഇത്തവണ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് ആണ് ഷിബുവിന്‍റെ എതിരാളി. 2014 ല്‍ ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോള്‍ ആര്‍എസ്പി -ലെനിനിസ്റ്റ് രൂപീകരിച്ച് കുന്നത്തൂരില്‍ ഇടതിനൊപ്പം മത്സരിച്ച കുഞ്ഞുമോന്‍ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം 20529 ആയിരുന്നു.

ഇരവിപുരം

ഇരവിപുരം

ഇത്തവണ വീണ്ടും മത്സരിക്കുമ്പോള്‍ കുഞ്ഞുമോന് അത്ര എളുപ്പത്തിലുള്ല വിജയം ഇടത് ക്യാംപുകള്‍ പോലും പ്രതീക്ഷിക്കുന്നില്ല. യുഡിഎഫിലെ ഉല്ലാസ് കോവൂര്‍ വലിയ മത്സരമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. കഴിഞ്ഞ തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വലിയ ഭൂരിപക്ഷത്തിന് തോറ്റ ഇരവിപുരത്ത് എം നാഷാദിനെ ബാബു ദിവാകരനെയാണ് ആര്‍എസ്പി രംഗത്ത് ഇറക്കിയത്. ഇദ്ദേഹത്തിന് മണ്ഡലത്തില്‍ അട്ടിമറി വിജയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

കുണ്ടറ

കുണ്ടറ

രാജ്മോഹന്‍ ഉണ്ണിത്താന്‍ വന്നിട്ടും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നു പോയ കുണ്ടറ വിഷ്ണുനാഥിലൂടെ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. പത്തനാപുരം ഗണേഷ് കുമാറിന്‍റെ ഉരുക്ക് കോട്ടയാണെങ്കിലും ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് ഇവിടെ മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. ചാമക്കാലയുടെ വിജയം യുഡിഎഫ് ഉറപ്പിക്കുകയാണ്

കൊട്ടാരക്കര ശക്തം

കൊട്ടാരക്കര ശക്തം

കൊട്ടാരക്കരയില്‍ മത്സരം ശക്തമാണ്. കെന്‍ ബാലഗോപാലിലൂടെ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് യുഡിഎഫ് തന്നെ വിലയിരുത്തുന്നത്. മുസ്ലിം മത്സരിക്കുന്ന പുനലൂര്‍, ചടയമംഗലം എന്നിവിടങ്ങളിലും മുന്‍തൂക്കം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. തരംഗം ഉണ്ടായാല്‍ മാത്രമേ ഇവിടങ്ങളില്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയു എന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

Recommended Video

cmsvideo
    ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌
    ബിജെപിയുടെ നോട്ടം

    ബിജെപിയുടെ നോട്ടം

    ചാത്തന്നൂര്‍ കേന്ദ്രീകരിച്ചാണ് കൊല്ലം ജില്ലയിലെ ബിജെപിയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഐയിലെ ജിഎസ് ജയലാല്‍ ഇത്തവണ വീണ്ടും ഇവിടെ ജനവിധി തേടുമ്പോള്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനം പിടിച്ച ഗോപകുമാര്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. എന്‍ പീതാംബരക്കുറുപ്പിനെയാണ് മണ്ഡലം പിടിക്കാന്‍ യുഡിഎഫ് ഇറക്കിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+