റെയിൽവേ സ്റ്റേഷനിലെ ചായക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയുന്നതായും പരാതി; കേസ്
കൊല്ലം: റെയിൽ വേ സ്റ്റേഷനിലെ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണം പദാർത്ഥങ്ങൾ അളവിൽ കുറച്ച് നൽകി അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി ഷാമോന്റെ നേതൃത്വത്തിൽ പരിശോദന നടതത്തി.
പൊതുമേഖല സ്ഥാപനാമായ ഐ ആർ ടി സി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയുന്നതായും പരിശോധയിൽ കണ്ടെത്തി. ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22000 രൂ രാജി ഫീസ് അടച്ച.

150 മില്ല ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐ ആർ ടി സി സിയുടെ നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും അഞ്ച് രൂപയ്ക്ക് പകരം പത്ത് രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിൽ വ്യത്യാസമുണ്ടായിരുന്നു.
കൊല്ലം അസിസ്റ്റന്റ് കൺട്രോളർ സുരേഷ് കുമാർ കെ ജി, കൊട്ടാരക്കര ഇൻസ്പെക്ടർ അതുൽ എസ് ആർ, ഇൻസ്പെക്ടർ അസിസറ്റന്റ് ഉണ്ണിപ്പിള്ള ജെ, ഓഫീസ് അസിസ്റ്റന്റുമാരായ രാജീവ് എസ് , വിനീത് എം എസ്, ദിനേശ് പി എ. സജു ആർ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.












Click it and Unblock the Notifications