ഞൊടിയിടയില്‍ അകത്തേക്ക്, സജീവനെ കത്രികപൂട്ടിട്ട് പൂട്ടി പോലീസ്, കട്ടയ്ക്ക് കൂടെ നാട്ടുകാരും
കൊല്ലം: പോലീസിന് തലവേദന സൃഷ്ടിച്ച് വട്ടംകറക്കിയ സജീവന്‍ ഒടുവില്‍ പിടിയില്‍. പോലീസിന് പിടികൊടുക്കാതെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ 52 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ആണ് പിടികൂടിയത്. നാട്ടുകാരും പോലീസും ചേർന്നാണ് സജീവനെ കീഴ്പ്പെടുത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് സജീവൻ വടിവാൾ വീശി വളർത്തുനായ്ക്കൾക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവൻ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. അമ്മയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. സജീവൻ പുറത്തിറങ്ങിയാൽ പിടികൂടാൻ മഫ്തി പോലീസിനെ സജ്ജരാക്കിയിരുന്നു. എന്നാൽ സജീവൻ പുറത്തിറങ്ങിയില്ല.

പൊലീസിന്റെ പിടിയാലാകുമെന്ന് ബോധ്യമായതോടെ സജീവന്‍ അക്രമസക്തനാവുകയായിരുന്നു. പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പില്‍ കയറിയെങ്കിലും വടിവാളുമായി ആക്രോശിച്ച് നില്‍ക്കുകയായിരുന്നു സജീവന്‍. വടിവാള്‍ വീശുന്നതിനിടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു..
വ്യാഴാഴ്ചയാണ് സജീവന്‍ വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവന്‍ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാന്‍ വേണ്ടി സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ നാല് പൊലീസുകാരെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പുറത്തിറങ്ങിയില്ല. ബഹളം വെച്ച് പ്രശ്നം ഉണ്ടാക്കുന്നത് തുടരുകയായിരുന്നു.

ശനിയാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായതിന് പിന്നാലെ സജീവനെ പിടികൂടാനുള്ള നീക്കം പോലീസ് ശക്തമാക്കി. ഉച്ചകഴിഞ്ഞ് വീടിനകത്തേക്ക് പെട്ടെന്ന് കയറിയ പോലീസ് സജീവനെ കത്രികപൂട്ടിടുകയായിരുന്നു. പോലീസിനേയും നാട്ടുകാരേയും ചെറുതായിട്ടൊന്നുമല്ല ഇയാൾ വലച്ചത്. പൊലീസ് അനുനയിപ്പിച്ച് സജീവനെ വീടിനുപുറത്തിറക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇയാൾ പുറത്തിറിങ്ങിയിരുന്നില്ല. പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോള്‍ അമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് വീണ്ടും പോലീസ് ശ്രമിച്ചപ്പോൾ ഇയാള് സ്വന്തം കഴുത്തില്‍ വടിവാള്‍വച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ പൊലീസ് തത്ക്കാലം പിന്‍മാറി.

പോലീസ് എത്തിയതിന് പിന്നാലെ വീടിന്റെ ഷോക്കേസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. നാട്ടുകാര്‍ സജീവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറിയിരുന്നില്ല. വിവിധ ഇടങ്ങളില്‍ തന്റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികളായ പലരുടെയും കൈവശമാണുള്ളത്. അവയെല്ലാം തിരികെ കൊണ്ടുവന്ന് അവര്‍ മാപ്പുപറഞ്ഞാല്‍ മാത്രമെ പുറത്തിറങ്ങുകയുള്ളുവെന്നാണ് സജീവന്‍ പറഞ്ഞിരുന്നത്.

പോലീസ് എത്തിയതിന് പിന്നാലെ വീടിന്റെ ഷോക്കേസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. നാട്ടുകാര്‍ സജീവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറിയിരുന്നില്ല. വിവിധ ഇടങ്ങളില്‍ തന്റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികളായ പലരുടെയും കൈവശമാണുള്ളത്. അവയെല്ലാം തിരികെ കൊണ്ടുവന്ന് അവര്‍ മാപ്പുപറഞ്ഞാല്‍ മാത്രമെ പുറത്തിറങ്ങുകയുള്ളുവെന്നാണ് സജീവന്‍ പറഞ്ഞിരുന്നത്..

പ്രദേശവാസിയായ സുപ്രഭയുടെ വീട് സ്വന്തമാണെന്ന് പറഞ്ഞായിരുന്നു ഇയാൾ വ്യാഴാഴ്ച പ്രശ്നമുണ്ടാക്കിയത്. സുപ്രഭയുടെ പരാതിയിൽ പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച പോലീസ് എത്തിയെങ്കിലും നായ ഉള്ളതിനാല് പോലീസിന് ഇയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. റോട്‌വീലർ ഇനത്തിൽപ്പെട്ട നായയെ ഉദ്യാഗസ്ഥർ മതിൽക്കെട്ടിന് പുറത്തേക്കു മാറ്റി. ഇതിനു പിന്നാലെയാണ് വീട് പൂട്ടി വടിവാളുമായി സജീവൻ വീടിനുള്ളിൽ കഴിഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ആണ് ഇയാളെ പിടിച്ചത്












Click it and Unblock the Notifications