Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തിലും പതറാതെ സെയ്താലി; ഫോണെടുത്ത് ഒരൊറ്റ വിളിയാ..ബസ്സിന്റെ അടിയിലാണ് രക്ഷിക്കണം!

കൊല്ലം: അപകടത്തിൽ പെടുമ്പോൾ ഏറ്റവും ആവശ്യം മനസ്സാന്നിധ്യമാണ്. കൃത്യ സമയത്ത് കാര്യങ്ങൾ ചെയ്യാൻ പറ്റിയാൽ ഒരു പരിധിവരെ രക്ഷപ്പെടാനുള്ള മാർ​ഗം തെളിയും. നമ്മളൊക്കെ എന്തെങ്കിലും അപകടത്തിൽ ചെന്നു പെട്ടാൽ ആദ്യം തന്നെ ഞെട്ടിപ്പോകും.

പിന്നെ എന്നതാണു ചെയ്യേണ്ടതെന്ന് ഒരു ധാരണയും ഉണ്ടാവില്ല. എന്നാൽ താൻ വലിയൊരു അപകടത്തിൽ പെട്ടിട്ടും മനസ്സാന്നിധ്യം കൈവിടാതെ കൃത്യമായി ഇടപെടൽ നടത്തിയ മെക്കാനിക്കിനെക്കുറിച്ചാണ് പറയുന്നത്. സംഭവം നടന്നത് കൊല്ലത്താണ്

kollam

ടൂറിസ്റ്റ് ബസിനടിയിൽ കുടുങ്ങിയ മെക്കാനിക് സെയ്താലിയാണ് തനിക്ക് രക്ഷപ്പെടാനുള്ള വഴിയും കണ്ടെത്തിയത്. സംഭവം താൻ പെട്ടുപോയി എന്നു മനസ്സിലാക്കിയ സെയ്താലി ഉടൻ തന്നെ സ്വയം അഗ്നിരക്ഷാ സേനയെ വിളിച്ചു സഹായം അഭ്യർഥിച്ചു. അവർ എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അപകടം ഉണ്ടായത്. പക്ഷേ സെയ്താലി ഞെ‍ട്ടിയില്ല. രക്ഷപ്പെടണം എന്നതായിരുന്നു ചിന്ത. മനസ്സാന്നിധ്യം കൈവിടാതിരുന്നത് കൊണ്ടാണ് അപകടത്തെ അതിജീവിക്കാൻ സാധിച്ചത്. കുണ്ടറ മുളവന സ്വദേശിയായ സെയ്താലിയാണ് ബസിന്റെ അടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

പള്ളിമുക്ക് കൊല്ലൂർവിളയിലെ വർക് ഷോപ്പിനു മുന്നിൽ ടൂറിസ്റ്റ് ബസിനു സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനാണ് സെയ്താലി ബസിനടിയിലേക്ക് കയറിയത്. തുടർന്നു എയർ സസ്പെൻഷനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇതു കണ്ടു ബസിന്റെ ഉടമ രക്ഷപ്പെടുത്താനായി മറ്റൊരു മെക്കാനിക്കിനെ വിളിക്കാൻ പോയപ്പോൾ കയ്യിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച് സെയ്താലി അഗ്നിരക്ഷാ സേനയെ വിളിച്ചു സഹായം ആവശ്യപ്പെട്ടു.

എന്നാൽ അപ്പോഴേക്കും മെക്കാനിക് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുടുങ്ങിപ്പോയ ബസിന്റെ പരിസരത്തായി ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നെങ്കിലും അഗ്നിശമന സേന എത്തിയപ്പോഴാണ് എല്ലാവരും സംഭവമറിയുന്നത്. എന്തായാലും സെയ്താലിയുടെ ആ മനസ്സാന്നിധ്യം ഒട്ടും ചെറുതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+