• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സൂരജിന്റെ കുരുക്ക് മുറുക്കാന്‍ വാവ സുരേഷ്, ആ നിര്‍ണായക മൊഴി നല്‍കും; അന്വേഷണത്തില്‍ വഴിത്തിരിവ്..!!

 • By News Desk

കൊല്ലം: ഓരോ ദിവസം കഴിമ്പോഴും അഞ്ചല്‍ ഇത്ര വധകേസില്‍ നിര്‍ണായകമായ ഒരുപാട് വിവരങ്ങളാണ് പുറത്തുവരുന്നത്. ഉത്രയെ കൊല്ലുന്നതിനായി വിഷമേറിയ പാമ്പിനെയാണ് സൂരജ് വാങ്ങിയതെന്ന് നേരത്തെ പുറത്തുവന്നിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഇതെല്ലാം ചെയ്യുന്നതില്‍ കൃത്യമായി പങ്കുണ്ടെന്നും പോലീസ് പറയുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് പൂട്ടാനുള്ള ഒരുക്കത്തിലാണ് പോലീസ്. സൂരജിന്റെ സുഹൃത്തുക്കളുടെ മൊഴി ഉത്ര കേസില്‍ വലിയ വഴിത്തിരിവായി മാറുമെന്ന് പോലീസ് സൂചിപ്പിക്കുന്നു. എന്നാല്‍ കേസില്‍ സൂരജ് നല്‍കിയ ഒരു മൊഴിയുമായി ബന്ധപ്പെട്ട് വാവ സുരേഷിന്റെ അഭിപ്രായം തേടാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

അണലിയെ വലിച്ചെറിഞ്ഞു

അണലിയെ വലിച്ചെറിഞ്ഞു

ഇന്ന് രാവിലെ സൂരജിനെയും പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവരും. ഉത്രയെ ആദ്യം കടിച്ച അണലി വീടിന്റെ മുകളില്‍ നിന്നു വലിച്ചെറിഞ്ഞെന്നാണ് സൂരജ് മൊഴി നല്‍കിയത്. എന്നാല്‍ 4.5 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് നിന്ന് വീഴുന്ന പാമ്പിന് ജീവഹാനി സംഭവിക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. ഇങ്ങനെ വീഴുന്ന പാമ്പുകള്‍ ഇഴഞ്ഞു പോകാനാണ് സാധ്യത. എന്നാലും ഇക്കാര്യത്തില്‍ ഉറപ്പ് വരുത്താന്‍ വാവ സുരേഷിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

പാമ്പിന്‍ വിഷം

പാമ്പിന്‍ വിഷം

അതേസമയംസ കേസില്‍ ഇപ്പോള്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ചാവര്‍കോടിന്റെ സുരേഷിന് പാമ്പിന്‍ വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ലഹരി മരുന്ന ഉണ്ടാക്കാന്‍ ഇത്തരക്കാര്‍ക്ക് പാമ്പിന്‍ വിഷം നല്‍കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്വേണം ശക്തമാക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉ്‌ദ്യോഗസ്ഥര്‍ അറിയിച്ചു. പിടികൂടുന്ന പാമ്പുകളെ സുരേഷ് ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കുന്നത് പതിവാണെന്നും കണ്ടെത്തിയിരുന്നു.

cmsvideo
  Vava Suresh Exclusive Interview | Oneindia Malayalam
  രണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍

  രണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍

  സുരേഷിന്റെ വീട്ടില്‍ വിരിഞ്ഞ രണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇവയുടെ ജഡങ്ങള്‍ പുറത്തെടുത്ത് തിരുവനന്തപുരം മൃഗശാലയില്‍ ഡോ.ജേക്കബിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിനിടെ സുരേഷ് പറഞ്ഞ കള്ളങ്ങളെല്ലാം പോലീസ് പൊളിച്ചടുക്കി. മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത് പാരിപ്പള്ളിയില്‍ നിന്നാണെന്ന് സൂരജ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ചോദ്യം ചെയ്യലില്‍ ഇത് ആലംകോട് ഭാഗത്ത് നിന്നാണെന്ന് സമ്മതിച്ചിട്ടുണ്ട്.

  സുരേഷിനെ തിരിച്ചറിഞ്ഞു

  സുരേഷിനെ തിരിച്ചറിഞ്ഞു

  വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് സൂരജും സഹായി സുരേഷുമുള്ളത്. രണ്ടാം ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. സുരേഷിന്റെ വീട്ടില്‍ കണ്ടെത്തിയ പാമ്പിനെ പിടിച്ച ഇളംകുളം സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്. കേസില്‍ നിര്‍ണായകമായത് രാധാകൃഷ്ണനും അയല്‍വാസികളും സുരേഷിനെ തിരിച്ചറിഞ്ഞതാണ്.

  അണലിയെ പിടിച്ചത്

  അണലിയെ പിടിച്ചത്

  സുരേഷിന്റെ വീട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാള്‍ പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന പൈപ്പ്, സ്റ്റിക്ക്, മറ്റ് ആയുധങ്ങള്‍ എന്നിവയും കണ്ടെത്തി. ഉത്രയെ കടിപ്പിക്കാന്‍ അടൂര്‍ പറക്കോട്ടെ ഭര്‍തൃഗൃഹത്തില്‍ എത്തിച്ച അണലിയെ പിടികൂടിയ കല്ലുവാതില്‍ക്കല്‍ ശാസ്ത്രിമുക്കിലെ കാര്‍ത്തികേയന്റെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാര്‍ത്തികേയനും മകന്‍ അഭിലാഷും സുരേഷിനെ തിരിച്ചറിഞ്ഞു.

  ഗൂഢാലോചന

  ഗൂഢാലോചന

  അതേസമയം, ഉത്രയെ കൊല്ലാനായി സൂരജും സുരേഷും ഗൂഢാലോചന നടത്തിയ ചാത്തന്നൂര്‍ എസ്ബിഐ ശാഖയ്ക്ക് സമീപത്തും പ്രതികളെ എത്തിച്ച വനംവകുപ്പ് ഇവിടം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകളും ശേഖരിച്ചാണ് മടങ്ങിയത്. അതേസമയം സൂരജും സുരേഷും ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് ഉള്ളത്. അതേസമയം സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

  ഇന്ധനവിലയില്‍ തൊട്ടാല്‍ പൊള്ളും..!! തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വില വര്‍ദ്ധിപ്പിച്ചു

  അപ്പോളജി മി, നത്തിംഗ് ഡൂയിംഗ്; മുല്ലപ്പള്ളി സത്യം പറഞ്ഞു, അതിനെ അംഗീകരിക്കുന്നുവെന്ന് തോമസ് ഐസക്

  English summary
  Kollam Anjal Uthra Murder; Police may seek the opinion of Vava Suresh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X