Get Updates
Get notified of breaking news, exclusive insights, and must-see stories!

80 വയസ്സുകാരിയെ കസേരയിൽ നിന്ന് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം; മരുമകൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: വയോധികയെ മർദ്ദിച്ച സംഭവത്തിൽ മരുമകളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കസേരിയൽ ഇരിക്കുന്ന വയോധികയെ മരുമകൾ തള്ളി താഴെയിടുന്നതാണ് ദൃശത്തിലുണ്ടായിരുന്നത്.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

Polce

വൃദ്ധയെ യുവതി വീടിന് അകത്ത് വെച്ച് മർദ്ദിക്കുന്നതും രൂക്ഷമായ രീതിയിൽ വഴക്ക് പറയുന്നതും വീഡിയോയിൽ വൃക്തമായിരുന്നു. പകൽ സമയത്താണ് സംഭവം. വീട്ടിനകത്ത് ടി വി ഓൺ ചെയ്ത് വെച്ചിരുന്നു. യുവതിയയേും വൃദ്ധയേയും കൂടാതെ രണ്ട് ചെറിയ കുട്ടികളേയും വീഡിയോയിൽ കാണാം. വൃദ്ധയോട് എഴുന്നേറ്റ് പോകാൻ ആദ്യം യുവതി പറയുകയും ഇതിന് പിന്നാല ശക്തിയായി താഴേക്ക് ഇവരെ തള്ളിയിടുകയുമായിരുന്നു.

ഒരു പുരുഷനാണ് വീഡിയോ പകർത്തിയത് എന്നാണ് റിപ്പോർട്ട്. യുവതിയുടെ തള്ളലിൽ താഴേക്ക് വീണ വൃദ്ധ കുറച്ച് സമയം അവിടെ കിടന്ന ശേഷം, തനിയെ എഴുന്നേറ്റിരിക്കുന്നതും നിവർന്നുനിൽക്കാൻ തന്നെ സഹായിക്കണമെന്ന് വീഡിയോ എടുക്കുന്ന ആളോടൊ മറ്റും പറയുന്നതും കേൾക്കാം. ഇത് നിങ്ങളുടെ വീടല്ലേ നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നൊക്കെ ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നായിരുന്നു വൃദ്ധ പറയുന്നത്.

നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോകണം പരാതിപ്പെടണം എന്നും അദ്ദേഹം അവരോട് പറയുന്നത് കേൾക്കാം. നടന്ന സംഭവങ്ങളൊക്കെ വീഡിയോയിൽ പകർത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട യുവതി ഉടൻ തന്നെ ഫോണെടുത്ത് ക്യാമറ ഓൺ ചെയ്ത് പിടിക്കുന്നു. മോശമായ രീതിയിൽ വസ്ത്രം ഉയർത്തി കാണിക്കുകയും ചെയ്യുന്നു. മോശമായ രീതിയിൽ സംസാരിക്കുന്നതും കാണാം. യുവതി സമാനമായ രീതിയിൽ വൃദ്ധയെ മർദ്ദിച്ചിരുന്നുവെന്നാണ് വിവരം.

യുവതിക്കതിരെ വയോധിക പരാതി നൽകിയിട്ടുണ്ട്. മരുമകൾ തന്നെ മുടിക്ക് കുത്തിപ്പിടിച്ച് തലയിൽ‌ കൈമുറുക്കി താഴേക്ക് ഇടിക്കുമായിരുന്നുവെന്നും നെഞ്ചിൽ ചവിട്ടി താഴെ വീഴ്ത്തിയ ശേഷം അടിവയറ്റിലും നടുവിനും ചവിട്ടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഷൂസിട്ട കാലുകൊണ്ട് വലത് കാലിലെ തള്ള വിരലിൽ ചവിട്ടി മുറിവേൽപ്പിക്കുകയും ഇരുമ്പ് കമ്പി കൊണ്ട്. തലയിൽ അടിക്കുകയും ചെയ്തിരുന്നവെ പോലീസിൽ നൽകിയ പരാതിയിൽ‌ വയോധിക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+