കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം; ജീപ്പ് അടിച്ചുതകര്‍ത്തു

Google Oneindia Malayalam News

കൊല്ലം: കൊല്ലം കോടതിയിൽ പോലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം. പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകർ അടിച്ചുതകർത്തതായാണ് റിപ്പോർട്ട്. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. കേസ് നടപടിക്കെത്തിയ പോലീസുകാരെ രണ്ട് മണിക്കൂറോളം അഭിഭാഷകർ തടഞ്ഞുവെച്ചു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പോലീസുകാരെ അഭിഭാഷകർ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകരുടെ നടപടി.

kollam

 Video:ഒപ്പുവെയ്ക്കാന്‍ വന്നു, പെട്ടെന്ന് തന്നെ ചാള്‍സ് രാജാവിന്റെ മുഖം മാറി, അസ്വസ്ഥനായി, കാരണം? Video:ഒപ്പുവെയ്ക്കാന്‍ വന്നു, പെട്ടെന്ന് തന്നെ ചാള്‍സ് രാജാവിന്റെ മുഖം മാറി, അസ്വസ്ഥനായി, കാരണം?

അതേസമയം, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ചെയ്തത് എന്നാണ് പോലീസ് വിശദീകരിച്ചത്. പൊലീസുകർക്കെതിരെ നടപടി എടുക്കുന്നതുവരെ അനിശ്ചിതകാല ബഹിഷ്കരണം കൊല്ലം ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.

'ആ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിങ്ങളെന്റെ ജീവിതത്തിലേക്ക് വന്നത്'; റോബിനെക്കുറിച്ച് ആരതി'ആ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിങ്ങളെന്റെ ജീവിതത്തിലേക്ക് വന്നത്'; റോബിനെക്കുറിച്ച് ആരതി

കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് അക്രമികൾ അടിച്ചുതകർത്തതായും പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്. കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്‌ഐ മനോരഥൻ പിള്ളയ്ക്കാണ് പരിക്കേറ്റത്.

ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

​ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..

പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അഭിഭാഷകർക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

English summary
KOllam:Clash between police and lawyers in Kollam court, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X