Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടയ്ക്കിടെ കറന്റ് പോക്ക്; സഹികെട്ട വാർഡ് മെമ്പർ കെ എസ് ഇ ബി ജീവനക്കാർക്ക് കൊടുത്തത് 'ചില്ലറ' പണി

കൊല്ലം: ഇടയ്ക്കിടെ കറന്റ് പോകുമ്പോൾ ആർക്കായാലും ദേഷ്യം വന്നുപോകില്ലേ.. അപ്പോൾ 20 ലേറെ തവണ കറന്ററ് പോയാലോ. പ്രതിഷേധിക്കും എന്നത് ഉറപ്പാണ്. എന്നാൽ വ്യത്യസ്തമായ രീതിയിലാണ് തലവൂർ പഞ്ചായത്തംഗം സി രഞ്ജിത്ത് നടത്തിയത്. കെ എസ് ഇ ബിയിലെ ഉദ്യോ​​​​​ഗസ്ഥരെ ചില്ലറ എണ്ണിപ്പിക്കുകയാണ് സി രഞ്ജിത്ത് ചെയ്തത്.

തലവൂർ മേഖലയിൽ ദിവസവും പലതവണ വൈദ്യതി മുടങ്ങുമെന്നും പട്ടാഴിയിലെ സെക്ഷൻ ഓഫീസിൽ അറിയിച്ചാൽ ഒഴിവ് കഴിവ് പറയുകയായിരുന്നു ഉദ്യോ​​ഗസ്ഥരുടെ പതിവെന്നും രഞ്ജിത്ത് പറയുന്നു. ഇതിനിടയിലാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുന്നതും. ഇതോടെയായിരുന്നു വേറിട്ട പ്രതിഷേധവുമായി രഞ്ജിത്ത് എത്തിയത്.

kseb

വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. രണ്ടാലുംമൂട് വാർഡിസെ 9 പേരുടെ ബില്ലുകൾ ശേഖരിച്ച് മൊത്തെ ബിൽതുകയായി പതിനായിരത്തോളം രൂപ ചില്ലറയുമായി വൈദ്യുതി ഓഫീസിലെത്തി ബിൽ അടയ്ക്കുകയായിരുന്നു. ഇത്രയും തുക എണ്ണിത്തിട്ടപ്പെടുത്താൻ ജീവനക്കാർ ഒരുപാട് സമയം എടുത്തു. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളായിരുന്നു അധികവും.

ബില്ലുകളുടെ തുക പ്രത്യേകം പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടി വലിയ സ‍ഞ്ചി നിറയെ നാണയവുമായി തോളിലേറ്റിയാണ് ര‍ഞ്ജിത്ത് എത്തിയത്. 3250, മുതൽ 1500, 950 എന്നിങ്ങനെയായിരുന്നു ബില്ലിലെ തുക. ഈ തുക മൊത്തമാണ് ചില്ലറായി അടച്ചത്.

നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് വിചാരിച്ചിട്ടല്ല. ഒന്നുകിൽ നേരത്തെ അറിയിച്ചിട്ട് അഞ്ച് മണിക്കൂർ തുടർച്ചയായി വൈദ്യുതി മുടക്കണം. അല്ലാതെ ഇടയ്ക്കിടെ കട്ട് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വാട്ടർ അതോറിറ്റിയും പ‍ഞ്ചായത്തുമൊക്കെ ഇങ്ങനെ തന്നെ ആണ്.

ഇനി വാട്ടർ ബില്ലും കരം അടയ്ക്കുന്നതുമൊക്കെ ഇത് പോലെ ചെയ്യാനാണ് നീക്കം. അല്ലാതെ നിങ്ങൾ കറന്റ് ഇല്ലാതാക്കുന്നതിന് റോഡ് തട‍ഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നായിരുന്നു രഞ്ജിത്ത് പറയുന്നത്. കെ എസ് ഇ ബി ഓഫീസിൽ പരാതി പറഞ്ഞ് മടുത്തോടെയാണ് വ്യത്യസ്ത സമരവുമായി ര‍ഞ്ജിത്ത് മുന്നിട്ടറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+