Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് വിഘ്‌നേഷ്; സിഐക്ക് സ്ഥലംമാറ്റം...

കൊല്ലം: കിളികൊല്ലൂരിൽ സൈനികനേയും സഹോദരേനും പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിൽ ആരോപണവിധേരായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായിരിക്കുകയാണ്. കിളികൊല്ലൂർ സിഐ വിനോദിനെ സ്ഥലംമാറ്റാൻ ദക്ഷിണമേഖലാ ഐജി നിർദേശം നൽകി.

സ്‌റ്റേഷന്റെ ചുമതലകളിൽ നിന്ന് സിഐയെ മാറ്റി. പോലീസ് ആസ്ഥാനത്ത് സിഐ ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടമുണ്ട്. സംഭവത്തിൽ ആരോപണവിധേയരായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ ജില്ലയിൽ നിന്ന് സ്ഥലമാറ്റാനും ഐജി നിർദേശം നൽകി. മൂന്ന് പേർക്കുമെതിരേ വകുപ്പ് തല അന്വേഷണം നടത്താനും നിർദേശമുണ്ട്. ആദ്യം ഇവർ പോലീസിനെ മർദ്ദിച്ചു എന്ന രീതയിലാണ് പോലീസ് വാർത്തകൾ പുറത്തുവിട്ടത് പിന്നീടാണ് സംഭവം മാറിമറിഞ്ഞത്.

kollam

സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയതിന് പിന്നാലെ കിളികൊല്ലൂർ സ്റ്റേഷനിലെ എസ്.ഐ. അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി.ആർ.ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റിയിരുന്നു.

ഡിജിപിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആർ.നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടിയിരുന്നു. മെറിൻ ജോസഫ് സമർപ്പിച്ച റിപ്പോർട്ടിൽ ഇവർ കസ്റ്റഡി മർദ്ദനം നേരിട്ടതായി സ്ഥിരീകരിച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് സംഭവിച്ചതായി കമ്മീൽണല്‌ റിപ്പോർട്ട് നൽകുകയും ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ശേഷം തുടർ നടപടികൾ ഉണ്ടാകാനാണ് സാധ്യത.

എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 25-ന് പിടികൂടിയവരെ കാണാൻ അനുവദിക്കാത്തതിനെ തുടർന്നാണ്
സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനിൽ അതിക്രമിച്ചുകടന്നതെന്നും പോലീസുകാരനെ ആക്രമിച്ചതെന്നുമാണ് പോലീസ് പറഞ്ഞത്. ഈ കാരണം പറഞ്ഞാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തത്. സൈനികനായ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനുമാണ് കിളികൊല്ലൂർ പോലീസിൽ നിന്ന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്.

അതേസമയം പോലീസിനെതിരെ രൂക്ഷവിമർശനവുമായി പോലീസുകാരന്റെ സഹോദരൻ രം​ഗത്തെത്തിയിരുന്നു. . എം.ഡി.എം.എ. കേസിൽപ്പെട്ടവരാണെന്ന ചിത്രീകരിച്ചുവെന്നും ക്രൂരമർദനത്തിനുശേഷം 12 ദിവസം റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. കേസിൽപ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങിയതായും പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ശാരീരിക കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കാനും കഴിയാതെയായി. കോടതിയിൽ ഹാജരാക്കിയതോടെ മജിസ്‌ട്രേറ്റിനു മുന്നിലും പോലീസ് ചെയ്ത കാര്യങ്ങൾ ഇവർ പറഞ്ഞിരുന്നു.

‍തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചുവെന്നും . അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദനമെന്നും വിഘ്‌നേഷ് പറഞ്ഞു. ട്വിറ്റിഫോർ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്യ. ഷർട്ടും വലിച്ചുകീറിയെന്നും തന്റെ ഫോൺ പിടിച്ചുവാങ്ങിച്ചെന്നും മ​ർദിച്ചെന്നും സഹോദരൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+