കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങിക്കിടത്തുന്നതാണ് കണ്ടത്'; വെളിപ്പെടുത്തലുമായി ലക്ഷ്മിയുടെ അമ്മ

Google Oneindia Malayalam News

കൊല്ലം: ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ളയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്.
ഭർത്താവിന്റെ വീട്ടിലായിരുന്നു ലക്ഷിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും ഭർത്താവിന്റെ കുടുംബത്തിനും എതിരെ ആരോപണവുമായി ലക്ഷ്മിയുടെ കുടുംബം രം​ഗത്തെത്തിയിരിക്കുകയാണ്.

ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടേയും ബന്ധുക്കളുടേയും മാനസികപീഡനമാണ് ലക്ഷമിയുടെ മരണത്തിന് കാരണമെന്ന് ലക്ഷ്മിയുടെ അമ്മ രമാദേവീ പറഞ്ഞു.നേരത്തെ ലക്ഷ്മിയുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണം എന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് കിഷോര്‍ പലതവണ ലക്ഷ്മിയുമായി വഴക്കിട്ടിരുന്നതായും മകള്‍ മാനസീക പീഡനം നേരിട്ടിരുന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു. ഇതുകൂടാതെ തന്നെ കിഷോര്‍ ലക്ഷ്മിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു.

1


കിഷോര്‍ കുവൈറ്റില്‍ നിന്നെത്തിയ ദിവസം ഉച്ചയോടെ ആണ് ലക്ഷിമിയുടെ അമ്മയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഫോൺ വരുന്നത്. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലക്ഷ്മിയുടെ അമ്മയെ ഫോണ്‍ കിഷോറിന്റെ വീട്ടിൽ ഫോൺ ചെയ്തത്. പിന്നാലെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കയറിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കതക് തുറക്കാതെ വന്നപ്പോള്‍ എന്തുകൊണ്ട് തുറക്കാന്‍ ശ്രമിച്ചില്ലയെന്നും ഇത്രയും ബന്ധുക്കള്‍ എങ്ങനെ അവിടെ എത്തിയെന്നും ലക്ഷ്മിയുടെ അമ്മ ചോദിച്ചു.

'ഞാന്‍ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല'; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി'ഞാന്‍ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല'; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

2

ലക്ഷ്മിയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയതായും ലക്ഷ്മി പിള്ളയുടെ അമ്മ അറിയിച്ചു.അതേസമയം ലക്ഷ്മിയുടെ മൃതദേഹപരിശോധനയിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

'ആനവണ്ടിയെ ബലിയാടാക്കല്ലേ, ഞങ്ങള്‍ക്ക് താങ്ങാനാവില്ല.'; കെഎസ്ആര്‍ടിസിയുടെ അപേക്ഷ വൈറല്‍'ആനവണ്ടിയെ ബലിയാടാക്കല്ലേ, ഞങ്ങള്‍ക്ക് താങ്ങാനാവില്ല.'; കെഎസ്ആര്‍ടിസിയുടെ അപേക്ഷ വൈറല്‍

3

കിഷോർ വിദേശത്തുനിന്ന് വന്ന 20-ന് 12.45-ന് കിഷോർ ഫോണിൽ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ല എന്നും ചടയമംഗലത്തെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടു. 2.30-ന് ചടയമംഗലത്തെ വീട്ടിലെത്തി. അപ്പോൾ കൊല്ലം, അഞ്ചൽ പ്രദേശങ്ങളിലുള്ള ഒട്ടേറെ ബന്ധുക്കൾ അവിടെയുണ്ടായിരുന്നു.

4


മകളെ അന്വേഷിച്ചപ്പോൾ മുകൾ നിലയിലെ മുറിയിൽ ഉണ്ട് എന്നും കതക് തുറക്കുന്നില്ലെന്നും കിഷോർ പറഞ്ഞു.
മുറിയുടെ പുറത്തുനിന്ന് നോക്കിയപ്പോൾ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്.' രമാദേവി പറയുന്നു.
മൂന്നുവർഷം മുമ്പാണ് ലക്ഷ്മി പിള്ളയുടെ അച്ഛൻ മോഹനൻ പിള്ള മരിച്ചത്. ഒരു വർഷം മുമ്പായിരുന്നു കിഷോറിന്റെയും ലക്ഷ്മി പിള്ളയുടേയും വിവാഹം.

English summary
Kollam Lakshmi's suicide:Lakshmi's mother raised allegations against lakshmi's husband's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X